ഐശ്വര്യ രജനീകാന്തിന്റെ വീട്ടിൽ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ മോഷണം പോയെന്ന് പരാതി

0

സംവിധായികയും സൂപ്പർ താരം രജനീകാന്തിന്റെ മകളുമായ ഐശ്വര്യ രജനീകാന്തിന്റെ വീട്ടിൽ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ മോഷണം പോയെന്ന് പരാതി. വീട്ടിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളും രത്നങ്ങളുമാണ് മോഷണം പോയത്. സംഭവത്തിൽ ചെന്നൈയിലെ തെയ്നംപേട്ട് പൊലീസ് സ്റ്റേഷനിലെത്തി ഐശ്വര്യ പരാതി നൽകി.

നടൻ ധനുഷുമായി വേർപിരഞ്ഞശേഷംചെന്നൈയിലെ തേനാംപേട്ടിലെ സെന്റ് മേരീസ് റോഡിലുള്ള വസതിയിലാണ് ഐശ്വര്യ താമസിക്കുന്നത്. ഡയമണ്ട് സെറ്റുകൾ,അൺകട്ട് ഡയമണ്ട്, ടെമ്പിൾ ജൂവലറി കളക്ഷൻ,ആന്റിക് ഗോൾഡ് പീസുകൾ, നവരത്നം സെറ്റുകൾ, വളകൾ അടക്കം ലക്ഷക്കണക്കിന് വില വരുന്ന ആഭരണങ്ങളാണ് മോഷണം പോയിരിക്കുന്നത്.

ഫെബ്രുവരി 27 ന് തന്റെ വീട്ടിലെ ലോക്കറിൽ നിന്ന് 60 പവനോളം വിലപിടിപ്പുള്ള ആഭരണങ്ങൾ നഷ്ടപ്പെട്ടതായാണ് തേനാംപേട്ട് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതി. തന്റെ വീട്ടിലെ മൂന്നു ജോലിക്കാരാണ് മോഷണത്തിന് പിന്നിലെന്ന് സംശയമുള്ളതായി ഐശ്വര്യ പറഞ്ഞു. ഡ്രൈവറിനേയും രണ്ട് വീട്ടുജോലിക്കാരെയും സംശയമുള്ളതായി താരം പൊലീസിനോട് പറഞ്ഞു.

വീട്ടിൽ ജോലി ചെയ്യുന്ന മൂന്ന് ജോലിക്കാരാണ് മോഷണം നടത്തിയതായി സംശയിക്കുന്നതെന്നും പരാതിയിലുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. 2019ൽ സഹോദരി സൗന്ദര്യ രജനികാന്തിന്റെ വിവാഹത്തിന് അണിയാനായി വാങ്ങിയ ആഭരങ്ങളാണ് മോഷണം പോയിരിക്കുന്നത്. വീടിന്റെ ലോക്കറിലായിരുന്നു ആഭരണങ്ങൾ സൂക്ഷിച്ചിരുന്നതെന്ന് ഐശ്വര്യ രജനികാന്ത് പരാതിയിൽ പറയുന്നു.

ചെന്നൈയിലെ സെന്റ് മേരീസ് റോഡിലെ വീട്ടിലും ധനുഷിന്റെ സിഐടി നഗർ വീട്ടിലും രജനിയുടെ പോയസ് ഗാർഡനിലുള്ള വീട്ടിലും ലോക്കറുകൾ മാറിമാറി സൂക്ഷിച്ചിരുന്നതായാണ് റിപ്പോർട്ട്. മൂന്ന് തവണ വീട് മാറിയെങ്കിലും കഴിഞ്ഞ നാല് വർഷമായി ആഭരണങ്ങൾ ലോക്കറിൽ തന്നെയാണെന്നും അത് പുറത്തെടുത്തിട്ടില്ലെന്നും ഐശ്വര്യ പറയുന്നു. ലോക്കറിന്റെ താക്കോൽ എവിടെയാണെന്ന് വീട്ടുജോലിക്കാർക്ക് അറിയാമെന്നും ഐശ്വര്യയുടെ പരാതിയിലുണ്ട്.

ലോക്കറിന്റെ താക്കോൽ താരത്തിന്റെ പേഴസണൽ സ്റ്റീൽ കബോർഡിലാണ് സൂക്ഷിക്കാറുള്ളത്. ഈ വിവരം വീട്ടുജോലിക്കാർത്ത് അറിയാമെന്നും ഐശ്വര്യ പറഞ്ഞു. ഫെബ്രുവരി 10ന് ലോക്കർ തുറന്നപ്പോഴാണ് ആഭരണം നഷ്ടപ്പെട്ടവിവരം അറിയുന്നത്. തന്റെ ആഭരണങ്ങളിൽ കുറച്ചുമാത്രമാണ് ലോക്കറിലുണ്ടായിരുന്നത് എന്നാണ് താരം പറയുന്നത്. ഇപ്പോഴും താൻ അത് വീട്ടിൽ അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും ഇതുവരെ കണ്ടെത്താനായില്ലെന്നുമാണ് താരം പറയുന്നത്.

ഡയമണ്ട് സെറ്റ്, അൺകട്ട് ഡയമണ്ട് പതിപ്പിച്ച ടെമ്പിൾ ജൂവലറി, ആന്റീക് ഗോൾഡ് പീസസ്, നവരത്ന സെറ്റ്, കമ്മലുകളും മാലകളും വളകളും ഉൾപ്പടെയുള്ള 60 പവനോളം വരുന്ന ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here