സമൂഹ മാധ്യമങ്ങളുടെ തീരുമാനത്തിനെതിരായ അപ്പീൽ പരിഗണിക്കാൻ സമിതി

0

ന്യൂഡൽഹി: സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളുടെ തീരുമാനത്തിനെതിരെ ഉപയോക്താക്കൾ നൽകുന്ന അപ്പീൽ പരിഗണിക്കാനുള്ള പരാതിപരിഹാര സംവിധാനത്തിന് കേന്ദ്ര ഐ.ടി മന്ത്രി രാജീവ് ചന്ദ്രശേഖർ തുടക്കംകുറിച്ചു. സമൂഹമാധ്യമങ്ങൾ ഉപയോക്താക്കളോട് കൂടുതൽ ഉത്തരവാദിത്തം കാണിക്കാൻ ‘പരാതിപരിഹാര സമിതി’ (ജി.എ.സി) കാരണമാകുമെന്ന് മന്ത്രി പറഞ്ഞു.

കഴിഞ്ഞ ഒക്ടോബറിൽ കേന്ദ്രം ഐ.ടി നിയമങ്ങൾ ശക്തമാക്കിയത് ഉപയോക്താക്കളുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള സമിതികളുടെ രൂപവത്കരണത്തിന് കാരണമായിരുന്നു.
‘ട്വിറ്റർ, മെറ്റ’ പോലുള്ള കമ്പനികൾ നിശ്ചിത അക്കൗണ്ടിനെതിരായെടുക്കുന്ന തീരുമാനത്തിൽ തൃപ്തിയില്ലെങ്കിൽ ഉപയോക്താക്കൾക്ക് പുതിയ പോർട്ടൽ വഴി ജി.എ.സിക്ക് പരാതി നൽകാം (പോർട്ടൽ വിലാസം: https://gac.gov.in).

Leave a Reply