മലയാള നാടകവേദിയിലെ മുതിർന്ന താരമായ ചൊവ്വര ബഷീർ(62) അന്തരിച്ചു. ചൊവ്വരയിലെ വസതിയിൽ ഇന്ന് വൈകിട്ടായിരുന്നു അന്ത്യം. ഏറെ നാളായി അസുഖബാധിതനായിരുന്നു.
കളമശേരി എച്ച്എംടിയിലെ ജീവനക്കാരനായി 1979-ൽ ഔദ്യോഗിക ജീവിതം ആരംഭിച്ച ശേഷമാണ് ബഷീർ നാടകവേദിയിൽ സജീവമായത്. കാലടി തിയറ്റേഴ്സ്, പ്രഭാത് തിയറ്റേഴ്സ്, മാനിഷാദ, പൗർണമി എന്നീ ട്രൂപ്പുകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
നെല്ലിക്കോട് ഭാസ്കരന്റെ “അഴിമുഖം’, ശ്രീമൂലനഗരം മോഹനന്റെ “അഷ്ടബന്ധം’ എന്നീ നാടകങ്ങളിൽ ബഷീർ അവതരിപ്പിച്ച പ്രധാന വേഷം ഏറെ ശ്രദ്ധ നേടി. ഏറെനാൾ ഒറ്റയാൾ നാടകവുമായി കേരളം മുഴുവനും കറങ്ങിയ ബഷീർ, 40 വർഷത്തെ അഭിനയസപര്യയിൽ 3000-ത്തിലധികം വേദികളിൽ നിറഞ്ഞാടിയാണ് യാത്രയായ