ആറു വർഷമായി യുവജന കമീഷൻ അധ്യക്ഷസ്ഥാനത്ത് തുടരുന്ന ചിന്ത ജെറോം ശമ്പളമായി കൈപ്പറ്റിയത് 67.37 ലക്ഷം രൂപ

0

ആറു വർഷമായി യുവജന കമീഷൻ അധ്യക്ഷസ്ഥാനത്ത് തുടരുന്ന ചിന്ത ജെറോം ശമ്പളമായി കൈപ്പറ്റിയത് 67.37 ലക്ഷം രൂപ. എൻ. ഷംസുദീൻ, സജീവ് ജോസഫ്, പി. അബ്ദുൾ ഹമീദ്, ഷാഫി പറമ്പിൽ എന്നിവർക്ക് മന്ത്രി സജി ചെറിയാൻ നിയമസഭയിൽ നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നശേഷം യുവജന കമ്മിഷനായി ചെലവഴിച്ചത് 1.14 കോടി രൂപയെന്ന് മന്ത്രി സജി ചെറിയാൻ. ജീവനക്കാരുടെ ശമ്പളവും അംഗങ്ങളുടെ ഓണറേറിയവുമായി ഒരുകോടി രൂപയും ഓഫീസ് ചെലവുകൾക്ക് 14.27 ലക്ഷം രൂപയുമാണ് ചെലവായത്. കമ്മിഷൻ അധ്യക്ഷയ്ക്കും ഓഫീസ് ആവശ്യത്തിനും എടുത്ത കാറുകൾക്ക് വാടകയായി 2021-22ൽ 22.66 ലക്ഷം രൂപ നൽകി.

രണ്ട് ടേമിലായി ആറു വർഷമായി കമ്മിഷൻ അധ്യക്ഷസ്ഥാനത്ത് തുടരുന്ന ചിന്ത ജെറോം ശമ്പളമായി 67.37 ലക്ഷം രൂപ കൈപ്പറ്റി. സിറ്റിങ് ഫീസായി 52,000 രൂപയും യാത്രാ അലവൻസായി 1.26 ലക്ഷം രൂപയും ന്യൂസ് പേപ്പർ അലവൻസായി 21,990 രൂപയും നൽകി. ഔദ്യോഗിക വാഹനം അപകടത്തിൽപ്പെട്ടതിനെത്തുടർന്ന് കരാർ വാഹനമാണ് ഉപയോഗിക്കുന്നത്.

ഓഫീസ് ആവശ്യത്തിനുവേണ്ടിയും കാറുകൾ വാടകക്കെടുത്തു. ഇവക്ക് രണ്ടിനുംകൂടി 2021-22ൽ 22.66 ലക്ഷം രൂപയാണ് ചെലവായത്. സിറ്റിങ്ങ് ഫീസായി 52000 രൂപ, യാത്രാ അലവൻസിന് 1.26 ലക്ഷം രൂപ, ന്യൂസ് പേപ്പർ അലവൻസ് 21,990 രൂപ എന്നിങ്ങനെയും നൽകിയെന്ന് മന്ത്രി പറഞ്ഞു.

അടുത്തിടെ യുവജന കമ്മീഷൻ ജീവനക്കാർക്ക് ശമ്പളവും ആനുകൂല്യങ്ങളും നൽകാൻ പണമില്ലെന്ന് വ്യക്തമാക്കി ചിന്ത ജെറോം ധനകാര്യ വകുപ്പിന് കത്തയച്ചിരുന്നു. സംസ്ഥാന സർക്കാറിനോട് 26 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. 18 ലക്ഷം രൂപ അനുവദിച്ചു. ചിന്തയുടെ ശമ്പള കുടിശിക അടക്കമുള്ള പണമാണ് ആവശ്യപ്പെട്ടത്. കഴിഞ്ഞ ബജറ്റിൽ യുവജന കമ്മീഷന് അനുവദിച്ചത് 76.06 ലക്ഷം രൂപയാണ്. ഇത് തികയാതെ വന്നതിനാൽ ഡിസംബറിൽ 9 ലക്ഷം വീണ്ടും അനുവദിച്ചിരുന്നു. ഇതിനെല്ലാം പുറമെയാണ് 18 ലക്ഷം വീണ്ടും അനുവദിച്ചത്.

സംസ്ഥാന സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. നിത്യച്ചെലവുകൾക്ക് പോലും പണമില്ലാത്ത സ്ഥിതിയാണ്. പത്ത് ലക്ഷം രൂപയിലധികം തുകയുള്ള ബില്ലുകൾ ട്രെഷറി വഴി മാറുന്നതിന് ധനകാര്യ വകുപ്പിന്റെ അനുമതി തേടണമെന്ന് സർക്കുലർ ഇറക്കിയിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് യുവജന കമ്മീഷൻ പണമില്ലെന്ന പരാതി ഉന്നയിച്ചിരിക്കുന്നത്. ചിന്തയുടെ ശമ്പള കുടിശിക ഇനത്തിൽ 8.5 ലക്ഷം രൂപ കിട്ടാനുണ്ട്. ഇതടക്കം 26 ലക്ഷം രൂപയാണ് സർക്കാരിനോട് ചോദിച്ചത്. ഇതിൽ 18 ലക്ഷം രൂപയാണ് അനുവദിച്ചത്. 2022-23 സാമ്പത്തിക വർഷത്തേക്കുള്ള പ്രവർത്തനത്തിൽ ഇതുവരെ 1.03 കോടി രൂപയിലധികം യുവജന കമ്മീഷനായി സർക്കാർ നൽകിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here