ബിഎംഡബ്ല്യു കാറിലെത്തി ചെടിച്ചട്ടികള്‍ മോഷ്ടിച്ചു ; കട്ടുകൊണ്ടുപോയത് ജി 20 ക്കായി അലങ്കാരത്തിന് വെച്ചിരുന്നത് ; യുവാക്കള്‍ അറസ്റ്റില്‍

0


നാഗ്പൂര്‍; ജി 20 മീറ്റിംഗിെന്റ അലങ്കാരത്തിന് വെച്ച ചെടിച്ചട്ടികള്‍ മോഷ്ടിച്ച രണ്ട് യുവാക്കള്‍ അറസ്റ്റില്‍. ഇവര്‍ മോഷ്ടിച്ചത് അലങ്കരിക്കുന്നതിനായി റോഡില്‍ വച്ചിരുന്ന ചെടിച്ചട്ടികളാണ്. സമൂഹ മാധ്യമങ്ങളില്‍ പ്രതികള്‍ ബി എം ഡബ്ല്യു കാറിലെത്തി ചെടിച്ചട്ടികള്‍ കൊണ്ടുപോകുന്ന വീഡിയോ വൈറലായി. 25ഉം, 22ഉം വയസ്സുള്ള നാഗ്പൂര്‍ സ്വദേശികളാണ് മോഷണത്തിന് പിന്നിലെന്ന് േപാലീസ് പറഞ്ഞു.

റാണാ പ്രതാപ് നഗര്‍ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ മങ്കേഷ് കാലെ പറഞ്ഞു. ചെടിച്ചട്ടികല്‍ ജി 20 മീറ്റിംഗുകള്‍ക്കുള്ള പ്രതിനിധികളെ സ്വാഗതം ചെയ്യുന്നതിനുള്ള ക്രമീകരണങ്ങളുടെ ഭാഗമായി അലങ്കരിച്ചിരുന്നതായിരുന്നു. ബുധനാഴ്ച ഉച്ചകഴിഞ്ഞ് ഛത്രപതി സ്‌ക്വയര്‍ മുതല്‍ ഹോട്ടല്‍ റാഡിസണ്‍ ബ്ലൂ വരെയുള്ള റോഡ് ഡിവൈഡറില്‍ സിവില്‍ ഉദ്യോഗസ്ഥരാണ് ചെടിച്ചട്ടികള്‍ വഴിയരികില്‍ വെച്ചിരുന്നത്.

ബുധനാഴ്ച രാത്രി ആഡംബര കാറില്‍ എത്തിയ പ്രതികള്‍ മൂന്ന് ചെടികള്‍ മോഷ്ടിച്ച് കൊണ്ടുപോവുന്നതായി സിസിടിവിയില്‍ പതിഞ്ഞിരുന്നു. പൊലീസ് പ്രതികള്‍ക്കെതിരെ മോഷണത്തിനും പൊതുമുതല്‍ നശിപ്പിക്കലിനും കേസെടുത്തിട്ടുണ്ട്. കാറും ഇതിലുണ്ടായിരുന്ന പ്രതികളെയും ദൃശ്യങ്ങളില്‍ നിന്നാണ് തിരിച്ചറിഞ്ഞത്. ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. നഗരം ജി 20 ക്ക് ആതിഥേയത്വം വഹിക്കുന്നത് മാര്‍ച്ച് 20 മുതല്‍ 22 വരെയാണ്.

Leave a Reply