ബ്രഹ്‌മപുരം: യൂസഫലി ഒരു കോടി കൊച്ചി കോര്‍പ്പറേഷന്‌ കൈമാറി

0


കൊച്ചി: ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ തീപിടിത്തത്തെത്തുടര്‍ന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ ലുലു ഗ്രൂപ്പ്‌ ചെയര്‍മാന്‍ എം.എ. യൂസഫലി പ്രഖ്യാപിച്ച ഒരു കോടി രൂപയുടെ ധനസഹായം കൊച്ചി കോര്‍പ്പറേഷന്‌ കൈമാറി.
യൂസഫലിക്കുവേണ്ടി സെക്രട്ടറി ഇ.എ. ഹാരിസ്‌, ലുലു കൊമേഴ്‌സ്യല്‍ മാനേജര്‍ സാദിഖ്‌ കാസിം എന്നിവര്‍ ചേര്‍ന്നാണ്‌ മേയര്‍ എം. അനില്‍ കുമാറിന്‌ ചെക്ക്‌ കൈമാറിയത്‌. കൊച്ചി നഗരം നേരിടുന്ന ഇപ്പോഴത്തെ പ്രതിസന്ധിയോടു പടപൊരുതാന്‍ തനിക്കടക്കം ഇത്‌ വലിയ ഊര്‍ജം നല്‍കുന്നുവെന്ന്‌ മേയര്‍ പറഞ്ഞു.

Leave a Reply