ബ്രഹ്മപുരം ദുരന്തം: അഴിമതി നടന്നത് മുഖ്യമന്ത്രിയുടെ അറിവോടെ – കെ.സുരേന്ദ്രൻ

0

തൃപ്പൂണിത്തുറ: സംസ്ഥാനം കണ്ട ഏറ്റവും വലിയ അഴിമതിയുടെ നേർക്കാഴ്ചയാണ് ബ്രഹ്മപുരത്തുണ്ടായതെന്നും അതിന് മുഖ്യമന്ത്രിയുടെ

പങ്കുമുണ്ടെന്നും ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ.സുരേന്ദ്രൻ . ബഹുജന മാർച്ചുമായി ബന്ധപ്പെട്ട് തൃപ്പൂണിത്തുറയിൽ നടത്തിയ പത്രസമ്മേളനത്തിലാണ് സുരേന്ദ്രൻ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചത്. 150 മില്യൺ ഡോളറാണ് ലോക ബാങ്ക് 2021 ൽ സംസ്ഥാനത്ത് മാലിന്യ നിർമാർജ്ജന പദ്ധതികൾക്കായി നൽകിയത് .

കേന്ദ്ര സർക്കാരും ഈ പദ്ധതിക്കായി കോടികണക്കിന് രൂപ നൽകി. എന്നാൽ സംസ്ഥാനത്തെ മുഖ്യമന്ത്രി ഉൾപ്പെട്ട മാഫിയ ഈ പണം അഴിമതിയിലൂടെ തട്ടിയെടുക്കുകയായിരുന്നു. സോണ്ട കമ്പനിയുമായി മുഖ്യമന്ത്രി ചർച്ച നടത്തിയത് വിദേശത്തു വച്ചാണ്. കരാറുകാരനും കോർപ്പറേഷനും മാത്രം നടത്തിയ അഴിമതിയല്ല ഇത്. ഈ വൻ അഴിമതിയിൽ കോൺഗ്രസ് നേതാക്കൾക്കും പങ്കുണ്ട് അതാണ് അവർ മൗനമായിരിക്കുന്നത്. ഇത്രയും വിഷമയമായ തീപ്പിടുത്തമുണ്ടായിട്ടും ദേശീയ ദുരന്ത നിവാരണ സേനയെയോ,കേന്ദ്ര ത്തിന്റെ സഹായമോ തേടാഞ്ഞത് അഴിമതി പുറത്തു വരും എന്ന ഭയത്താലാണെന്നും സുരേന്ദ്രൻ പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here