ഹൃദയാഘാതത്തെ തുടർന്ന് ആൻജിയോപ്ലാസ്റ്റിക്ക് വിധേയയായി ബോളിവുഡ് താരസുന്ദരി സുസ്മിത സെൻ

0

ഹൃദയാഘാതത്തെ തുടർന്ന് ആൻജിയോപ്ലാസ്റ്റിക്ക് വിധേയയായി ബോളിവുഡ് താരസുന്ദരി സുസ്മിത സെൻ. സോഷ്യൽ മീഡിയയിലൂടെ താരം തന്നെയാണ് വാർത്ത ആരാധകരെ അറിയിച്ചത്. ശസ്ത്രക്രിയയിലൂടെ ഹൃദയത്തിൽ സ്റ്റെന്റ് ഘടിപ്പിച്ചതായും താരം വ്യക്തമാക്കി.

നിങ്ങളുടെ ഹൃദയത്തെ സന്തോഷത്തോടെയും ധൈര്യത്തോടെയും നിലനിർത്തുക, നിങ്ങൾക്ക് ഏറ്റവും ആവശ്യമുള്ളപ്പോൾ അത് നിങ്ങളോടൊപ്പം നിൽക്കും’ (എന്റെ അച്ഛന്റെ ബുദ്ധിപരമായ വാക്കുകൾ). ‘രണ്ട് ദിവസം മുമ്പ് എനിക്ക് ഹൃദയാഘാതം ഉണ്ടായി. ആൻജിയോപ്ലാസ്റ്റി ചെയ്തു. സ്റ്റെന്റ് സ്ഥാപിച്ചു. ഏറ്റവും പ്രധാനമായി, ‘എനിക്ക് വലിയ ഹൃദയമുണ്ട്’ എന്ന് എന്റെ കാർഡിയോളജിസ്റ്റ് വീണ്ടും സ്ഥിരീകരിച്ചു.

കൃത്യമായി ഇടപെട്ടതിന് നിരവധി പേരോട് നന്ദി പറയാനുണ്ട്. അത് മറ്റൊരു പോസ്റ്റിൽ പുറയാം. എന്നെ സ്നേഹിക്കുന്നവരോട് നല്ല വാർത്തയെക്കുറിച്ച് അറിയിക്കാൻ വേണ്ടിയാണ് ഈ പോസ്റ്റ്. അത്രതന്ന. വീണ്ടും ജീവിതം തുടങ്ങാൻ ഞാൻ റെഡിയാണ്. – സുസ്മിത സെൻ കുറിച്ചു. View this post on Instagram

A post shared by Sushmita Sen (@sushmitasen47)

അച്ഛനൊപ്പമുള്ള ചിത്രത്തിനൊപ്പമായിരുന്നു സുസ്മിതയുടെ കുറിപ്പ്. താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് പ്രിയതാരത്തിന് രോഗമുക്തി ആശംസിച്ചത്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിനെ ആര്യ വെബ് സീരീസിന്റെ മൂന്നാം സീസണിന്റെ ഷൂട്ടിങ് തിരക്കിലായിരുന്നു സുസ്മിത. 2014ൽ താരത്തിന് ഓട്ടോ ഇമ്യൂൺ കണ്ടീനായ അഡ്ഡിസൺ രോഗം സ്ഥിരീകരിച്ചിരുന്നു

Leave a Reply