സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട ആളില്‍ നിന്ന് ഗര്‍ഭിണിയായി; യൂട്യൂബ് നോക്കി പ്രസവം, കുഞ്ഞിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി പെണ്‍കുട്ടി അറസ്റ്റില്‍

0


നാഗ്പൂര്‍: മഹാരാഷ്ട്രയിലെ നാഗ്പൂര്‍ നഗരത്തില്‍ പീഡനത്തിനിരയായി ഗര്‍ഭിണിയായ 15 വയസുകാരി യൂട്യൂബ് വീഡിയോ വഴി വീട്ടില്‍ പ്രസവിച്ചു. അവള്‍ ഒരു പെണ്‍കുഞ്ഞിനാണ് ജന്മം നല്‍കിയത്.ശേഷം നവജാതശിശുവിനെ കഴുത്തു ഞെരിച്ച് കൊന്നതായി പോലീസ് അറിയിച്ചു.മൃതദേഹം വീട്ടിലെ ഒരു പെട്ടിയില്‍ ഒളിപ്പിച്ചുയെന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട ഒരാളാണ് പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്യതതായി പോലീസ് അറിയിച്ചു.

തനിക്ക് ചില ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് പറഞ്ഞ് അമ്മയില്‍ നിന്ന് കുഞ്ഞിനെ മറച്ചുവെന്നാണ് ഉദ്യോഗസ്ഥരോട് പെണ്‍കുട്ടി പറഞ്ഞത്.അംബസാരി പ്രദേശത്തെ താമസക്കാരിയാണ് പെണ്‍കുട്ടി.

വീട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടി തന്റെ അമ്മയോട് ആരോഗ്യനിലയെക്കുറിച്ചും കുഞ്ഞിനെക്കുറിച്ചും പറഞ്ഞു. ‘പെണ്‍കുട്ടി തനിക്കുണ്ടായ ദുരനുഭവം അമ്മയോട് വിവരിച്ചതോട്, അവളെ പെട്ടെന്ന് തന്നെ അമ്മ ആശുപത്രിയിലേക്ക് കൊണ്ടുപോയി. നവജാതശിശുവിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു.

ഇന്ത്യന്‍ ശിക്ഷാ നിയമം (ഐപിസി), കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ തടയല്‍ നിയമം എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം കൊലപാതകക്കുറ്റം ചുമത്തുമെന്ന് ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു

Leave a Reply