കഞ്ചാവുമായി അസം സ്വദേശി അറസ്‌റ്റില്‍

0


എടത്വാ: ഹെറോയിനും കഞ്ചാവുമായി അസം സ്വദേശിയെ എക്‌സൈസ്‌ അറസ്‌റ്റ്‌ ചെയ്‌തു. അസം മറിഗാവോണ്‍ സ്വദേശി സാദിക്‌ ഉള്‍ ഇസ്ലാ(22)മാണ്‌ അറസ്‌റ്റിലായത്‌. 108 ഗ്രാം ഹെറോയിനും കഞ്ചാവുമായി എടത്വാ ബസ്‌ സ്‌റ്റാന്‍ഡില്‍നിന്നാണ്‌ ഇയാളെ പിടികൂടിയത്‌.
കുട്ടനാടിന്റെ വിവിധ ഭാഗങ്ങളില്‍ മയക്കുമരുന്ന്‌ വിതരണം വ്യാപകമായി നടക്കുന്നതായ പരാതിയുടെ അടിസ്‌ഥാനത്തില്‍ എടത്വാ പ്രദേശം രണ്ടാഴ്‌ചയായി ഷാഡോ എക്‌സൈസ്‌ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. സാദിക്‌ ഉള്‍ ഇസ്ലാമിനെ കോടതി റിമാന്‍ഡ്‌ ചെയ്‌തു.

Leave a Reply