അരികൊമ്പനെ മയക്കുവെടി വെച്ച് പിടികൂടുന്നത് വൈകും: ഹയർസെക്കന്ററി പരീക്ഷ കാരണം ദൗത്യം ഞായറാഴ്ചയിലേക്ക് മാറ്റി

0


ഇടുക്കി: ചിന്നക്കനാൽ, ശാന്തൻ പാറ പഞ്ചായത്തിൽ ഭീതി സൃഷ്ടിച്ച അരിക്കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടുന്ന ദൗത്യം വൈകും. ആനയെ പിടികൂടുന്ന ദൗത്യം ഞായറാഴ്ചയിലേക്ക് മാറ്റിയിട്ടുണ്ട്. ദൗത്യവുമായി ബന്ധപ്പെട്ട ഉന്നതതല യോഗത്തിലാണ് തീരുമാനം.

കുങ്കിയാനകൾ എത്താൻ വൈകുന്നതും ഹയർസെക്കന്ററി പരീക്ഷയും പരിഗണിച്ചാണ് തീരുമാനം. ദൗത്യം നടക്കുന്ന സമയത്ത് പ്രദേശത്ത് നിരോധനാജ്ഞ നിലവിലുണ്ടാകും. ആ സമയത്ത് വാഹനഗതാഗതത്തിനും നിയന്ത്രണമുണ്ട്. ഇതുപരിഗണിച്ചാണ് ദൗത്യം തൊട്ടടുത്ത പൊതു അവധിദിവസത്തിലേക്ക് മാറ്റിയത്.

ചിന്നക്കനാലിൽ അഞ്ച് സ്‌കൂളുകളിലായി ഹയർസെക്കന്ററി പരീക്ഷ നടക്കുന്നുണ്ട്. പുലർച്ചെ മുതൽ ഈ ദൗത്യം ആരംഭിക്കുമ്പോൾ എത്രസമയം വരെ ദൗത്യം നീളുമെന്ന് പറയാനാവില്ല.രണ്ട് കുങ്കിയാനകൾ കൂടി വയനാടിൽ നിന്ന് വരാനുണ്ട്. അവ നാളെ വൈകീട്ട് വയനാട്ടിൽ നിന്നും പുറപ്പെടും. മറ്റന്നാൾ രാവിലെ എത്തിയാൽ തന്നെ മണിക്കൂറുകൾ നീണ്ട വിശ്രമം ഈ ആനകൾക്ക് ആവശ്യമാണ്. അതുകൂടി പരിഗണിച്ചാണ് തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here