ആവോ ധാമാനോ… പാട്ടിനൊപ്പം ചുവടുവച്ച്‌ മന്ത്രി സജി; ഒപ്പം എം.പിയും എം.എല്‍.എയും

0


ആലപ്പുഴ: ആവോ ധാമാനോ… പാലാപ്പള്ളി തിരുപ്പള്ളി പുകളേറും രാക്കുളി നാളാണേ… കടുവ സിനിമയിലെ ഹിറ്റുഗാനം ആലപിച്ച അതുല്‍ നറുകരയ്‌ക്കൊപ്പം ചുവടു വയ്‌ക്കാതിരിക്കാന്‍ സാംസ്‌കാരിക മന്ത്രി സജി ചെറിയാനായില്ല. മന്ത്രി പദവിയുടെ ഗൗരവമെല്ലാം അല്‍പ്പനേരത്തേക്ക്‌ മാറ്റിവച്ച്‌ മന്ത്രി നൃത്തം ചെയ്‌തപ്പോള്‍ ഒപ്പമിരുന്ന എ.എം. ആരിഫ്‌ എം.പിയും എച്ച്‌. സലാം എം.എല്‍.എയും എഴുന്നേറ്റ്‌ ചുവടുവച്ചു. സംസ്‌ഥാന യുവജനക്ഷേമബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ആലപ്പുഴ ടൗണ്‍ ഹാളില്‍ ഇന്നലെ ഉച്ചകഴിഞ്ഞ്‌ നടന്ന സ്വാമി വിവേകാനന്ദന്‍ യുവപ്രതിഭാ അവാര്‍ഡുദാന ചടങ്ങായിരുന്നു വേദി. പരിപാടിക്ക്‌ കൊഴുപ്പേകിയായിരുന്നു അതുലിന്റെ സംഗീത വിരുന്ന്‌.

Leave a Reply