വിസ്‌മയമായി ദമ്പതികള്‍

0


കൊച്ചി: എറണാകുളത്ത്‌ നടന്ന മാസ്‌റ്റേഴ്‌സ് അത്‌ലറ്റിക്‌സ് മീറ്റ്‌ സമാപിച്ചു. 35 മുതല്‍ 96 വയസു വരെയുള്ള 550 താരങ്ങള്‍ പങ്കെടുത്തു. കോട്ടയം കുമരകം ബോട്ടു ജെട്ടി സ്വദേശികളായ പി.പി. ഐസക്ക്‌ (77, റിട്ട. പോലീസ്‌ ഹെഡ്‌ കോണ്‍സ്‌റ്റബിള്‍), ഭാര്യ സി.പി. അന്ന (75, റിട്ട. പ്രൈമറി ടീച്ചര്‍) എന്നിവര്‍ വിസ്‌മയമായി.
രണ്ടുപേരും 5000, 1500, 100, 200 മീറ്റര്‍ വിഭാഗങ്ങളില്‍ ഒന്നും രണ്ടും സ്‌ഥാനങ്ങള്‍ നേടി. മഹാരാജാസ്‌ കോളജ്‌ ഗ്രൗണ്ടില്‍ നടന്ന സമാപന സമ്മേളനത്തില്‍ മാക്‌ രക്ഷാധികാരി സി.ജി. രാജഗോപാല്‍ സമ്മാനദാനം നിര്‍വഹിച്ചു.

Leave a Reply