വിദ്യാർത്ഥി കൺസഷനുള്ള മാനദണ്ഡം സ്വകാര്യബസുകൾക്കു കൂടി ബാധകമാക്കണമെന്ന് ഓൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ടി. ഗോപിനാഥൻ

0

വിദ്യാർത്ഥി കൺസഷനുള്ള മാനദണ്ഡം സ്വകാര്യബസുകൾക്കു കൂടി ബാധകമാക്കണമെന്ന് ഓൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ടി. ഗോപിനാഥൻ. അല്ലാത്തപക്ഷം ഏപ്രിൽ ഒന്നിനു ശേഷം സ്വകാര്യ ബസുകൾ റോഡിൽനിന്ന് പിൻവലിക്കുമെന്നും അദ്ദേഹം പറഞ്ഞു.

1,500 ബസുകൾ മാത്രം ഓർഡിനറിയായി ഓടിക്കുന്ന കെഎസ്ആർടിസി, വിദ്യാർത്ഥികൾക്ക് സൗജന്യ യാത്ര അനുവദിച്ചതിൽ നാലുവർഷത്തേക്ക് 766 കോടിയുടെ ബാധ്യത പറയുന്‌പോൾ 12,600 സ്വകാര്യ ബസുകളുടെ നഷ്ടം ഏതാണ്ട് 8,000 കോടിയോളം വരും. സർക്കാർ നിയോഗിച്ച കമ്മീഷൻ വിദ്യാർത്ഥികളുടെ ഉൾപ്പെടെ യാത്രാ നിരക്ക് വർധിപ്പിക്കണമെന്ന് റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ കാലങ്ങളായിട്ടും ഇക്കാര്യത്തിൽ ഒരു തീരുമാനവും സർക്കാർ എടുത്തിട്ടില്ല.

Leave a Reply