54 കോടി രൂപയ്‌ക്കു കരാറെടുത്ത സോണ്‍ട, ബയോമൈനിങ്ങില്‍ മുന്‍പരിചയമില്ലാത്ത ആരഷ്‌ മീനാക്ഷി എന്‍വയറോ കെയര്‍ എന്ന കമ്പനിക്ക്‌ 22 കോടിയോളം രൂപയ്‌ക്ക്‌ ഉപകരാര്‍ നല്‍കി

0

ബ്രഹ്‌മപുരത്തെ മാലിന്യസംസ്‌കരണത്തിനു ബയോമൈനിങ്‌ കരാറെടുത്ത സോണ്‍ട ഇന്‍ഫോടെക്‌ കമ്പനി വ്യവസ്‌ഥകള്‍ ലംഘിച്ച്‌ ഉപകരാര്‍ നല്‍കിയതിന്റെ രേഖകള്‍ പുറത്ത്‌. 54 കോടി രൂപയ്‌ക്കു കരാറെടുത്ത സോണ്‍ട, ബയോമൈനിങ്ങില്‍ മുന്‍പരിചയമില്ലാത്ത ആരഷ്‌ മീനാക്ഷി എന്‍വയറോ കെയര്‍ എന്ന കമ്പനിക്ക്‌ 22 കോടിയോളം രൂപയ്‌ക്ക്‌ ഉപകരാര്‍ നല്‍കി മാറിനില്‍ക്കുകയായിരുന്നു. ഉപകരാര്‍ ലഭിച്ച കമ്പനിക്കാകട്ടെ പുസ്‌തകപ്രസാധനമേഖലയിലാണു മുന്‍പരിചയം.
കൊച്ചി കോര്‍പറേഷനില്‍നിന്നു രേഖാമൂലം അനുമതി വാങ്ങാതെയും കരാര്‍ വ്യവസ്‌ഥകള്‍ ലംഘിച്ചും 2021 നവംബറിലാണു സോണ്‍ട ഉപകരാര്‍ നല്‍കിയത്‌. ഭുവനേശ്വറില്‍ രജിസ്‌റ്റര്‍ ചെയ്‌ത ആരഷ്‌ മീനാക്ഷി എന്‍വയറോ കെയറിന്റെ ഉടമ കൊച്ചി സ്വദേശി എന്‍.വൈ. വെങ്കിട്ടാണ്‌. പുസ്‌തകപ്രസാധനമേഖലയിലാണു കമ്പനി പ്രവര്‍ത്തിച്ചിരുന്നതെന്നും രേഖകള്‍ വ്യക്‌തമാക്കുന്നു.
ബയോമൈനിങ്ങിന്‌ ഉപകരാര്‍ നല്‍കിയതില്‍ സി.പി.എം. നേതൃത്വവും കൊച്ചി മേയറും ഉള്‍പ്പെടെ ഗൂഢാലോചന നടത്തിയെന്നാരോപിച്ച മുന്‍ മേയര്‍ ടോണി ചമ്മണി, ഇക്കാര്യത്തില്‍ സി.ബി.ഐ. അന്വേഷണമാവശ്യപ്പെട്ടു. ബയോമൈനിങ്ങില്‍ മുന്‍പരിചയമില്ലാത്ത സോണ്‍ടയെ കരാര്‍ ഏര്‍പ്പിച്ചതുതന്നെ വിവാദമായിരിക്കേയാണ്‌ പുസ്‌തകപ്രസാധനമേഖലയില്‍ മാത്രം മുന്‍പരിചയമുള്ള കമ്പനിയെ കരാര്‍ ഏല്‍പ്പിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here