കൊച്ചിയില്‍ അമ്ലമഴ: വെള്ളം പതഞ്ഞൊഴുകി

0


കൊച്ചി : ബ്രഹ്‌മപുരത്ത്‌ പ്ലാസ്‌റ്റിക്‌ മാലിന്യം കത്തി അന്തരീക്ഷ മലിനീകരണം രൂക്ഷമായശേഷം ആദ്യം പെയ്‌ത വേനല്‍ മഴയില്‍ ആസിഡിന്റെ അംശം.
മഴവെള്ളം പതഞ്ഞൊഴുകി. രാസമാലിന്യത്തിന്റെ സാന്നിധ്യം മൂലമെന്നാണ്‌ നിഗമനം. ആരോഗ്യപ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടില്ല. രാസഘടകങ്ങളെക്കുറിച്ചറിയാന്‍ വിവിധ കേന്ദ്രങ്ങളില്‍ നിന്ന്‌ മഴവെള്ളം ശേഖരിച്ച്‌ പരിശോധിക്കാനാണ്‌ നീക്കം.
കത്തിക്കരിഞ്ഞ പ്‌ളാസ്‌്റ്റിക്‌ മാലിന്യത്തില്‍ നിന്ന്‌ അന്തരീക്ഷത്തിലേക്ക്‌ സള്‍ഫര്‍ ഡയോക്‌സൈഡ്‌, ഫ്യൂറാന്‍ തുടങ്ങിയ രാസപദാര്‍ഥങ്ങള്‍ ബഹിര്‍ഗമിച്ചിരുന്നു. മഴപെയ്‌തപ്പോള്‍ ഇത്‌ നേര്‍ത്ത സള്‍ഫ്യൂരിക്‌ ആസിഡ്‌, നൈട്രിക്‌ ആസിഡ്‌ എന്നിവയായി രാസമാറ്റം സംഭവിച്ച്‌ പെയ്‌തിറങ്ങുകയായിരുന്നുവെന്നാണ്‌നിഗമനം. മഴവെള്ളം പൂര്‍ണമായി ആസിഡ്‌ അല്ലെന്നും ഇത്‌ മൂലം പൊള്ളലോ മറ്റോ അസ്വസ്‌ഥതകളോ ഉണ്ടാകാനിടയില്ലെന്നും അധികൃതര്‍ വ്യക്‌തമാക്കി.
അമ്ലമഴ സാധാരണമാണെന്നും ആരോഗ്യത്തിന്‌ ഹാനികരമായ നിലയിലല്ല ഉണ്ടാകുന്നതെന്നും ഗവേഷകര്‍ പറഞ്ഞു. പരിശോധനയ്‌ക്ക്‌ ശേഷമേ ഇതിലടങ്ങിയ രാസഘടകങ്ങള്‍ ഏതൊക്കെയാണെന്നും ഭവിഷ്യത്തുകളെക്കുറിച്ചും വ്യക്‌തതവരൂ.

Leave a Reply