ഗതാഗത വകുപ്പിൽ ജോലി വാഗ്ദാനം ചെയ്ത പണം തട്ടി കേസിലെ പ്രതി പിടിയിൽ

0

ഗതാഗത വകുപ്പിൽ ജോലി വാഗ്ദാനം ചെയ്ത പണം തട്ടി കേസിലെ പ്രതി പിടിയിൽ . അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറായി ജോലി വാഗ്ദാനം ചെയ്ത് 5,75000/ രൂപ തട്ടിയെടുത്ത കേസിലെ പ്രതിയായ തിരുവനന്തപുരം കരമന സരസ മന്ദിരത്തിൽ താമസിക്കുന്ന ഗോപകുമാരൻ തമ്പിയെയാണ് ഇൻഫോപാർക്ക് പൊലീസ് പിടികൂടിയത്.

2015 കേരള പബ്ലിക് സർവീസ് കമ്മീഷൻ നടത്തിയ എഎംവിഐ തസ്തികയിലേക്കുള്ള പരീക്ഷ പാസായ കേസിലെ പരാതിക്കാരനായ യുവാവ് വൈദ്യ പരിശോധനയിൽ അയോഗ്യനായിരുന്നു. ഇത് അറിഞ്ഞ ഒന്നാം പ്രതി കൂട്ടു പ്രതികളോട് ഒന്നിച്ച് പരാതിക്കാരനെ സമീപിക്കുകയും ജോലി ശരിയാക്കിത്തരാം എന്ന വാഗ്ദാനം നൽകി പലതവണകളായി പരാതിക്കാരിൽ നിന്നും 5,75000/ രൂപ കൈക്കലാക്കുകയായിരുന്നു.

നാളിതുവരെയായി ജോലി ശരിയാകാത്തതിനാൽ പരാതിക്കാരൻ പൊലീസിനെ സമീപിക്കുകയായിരുന്നു ഇൻഫോപാർക്ക് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് ഇൻസ്‌പെക്ടർ വിപിൻദാസിന്റെ നേതൃത്വത്തിൽ എസ്.സി.പി.ഒ മുരളീധരൻ, സിപിഒ ജയകുമാർ, സിജി റാം എന്നിവരടങ്ങിയ പൊലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഈ കേസിലെ മുഖ്യപ്രതിയും സൂത്രധാരനുമായ സുരേഷ് കുമാറിനെയും മറ്റൊരു പ്രതിയായ ദീപക്കിനെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പിഎസ്‌സി ഉദ്യോഗസ്ഥൻ ആണെന്ന് പരിചയപ്പെടുത്തി ഇപ്പോൾ അറസ്റ്റിലായ ഗോപകുമാരൻ തമ്പിയുടെ മുന്നിലെത്തിച്ച ശേഷമാണ് പ്രതികൾ പരാതിക്കാരിൽ നിന്നും പണം വിവിധ തവണകളായി കൈപ്പറ്റിയത് ഒളിവിലായിരുന്ന ഗോപകുമാരൻ തമ്പിയെ ദീർഘനാളത്തെ പ്രയത്‌നത്തിൽ ഒടുവിൽ ആണ് പിടികൂടിയത്

Leave a Reply