ഭഗവാൻ ശ്രീകൃഷ്ണനെ വിവാഹം കഴിച്ച് യുവതി

0

ഭഗവാൻ ശ്രീകൃഷ്ണനെ വിവാഹം കഴിച്ച് യുവതി. ആചാരപ്രകാരം നടന്ന വിവാഹ ചടങ്ങിൽ പെൺകുട്ടിയുടെ കുടുംബാംഗങ്ങളെല്ലാവരും പങ്കെടുത്തു. ഉത്തർപ്രദേശിലെ ഔറൈയ്യയിലാണ് വിചിത്രമായ ഈ സംഭവം നടന്നത്. മകളുടെ തീരുമാനത്തിൽ മാതാപിതാക്കൾ സന്തുഷ്ടരായിരുന്നു എന്നതാണ് ഈ വിവാഹത്തിന്റെ പ്രത്യേകത. ഭഗവാൻ ശ്രീകൃഷ്ണൻ ഇപ്പോൾ ഞങ്ങളുടെ ബന്ധുവായി മാറിയിരിക്കുന്നുവെന്നും ഇനി ഞങ്ങൾ അദ്ദേഹത്തെ മരുമകനായി ആരാധിക്കുമെന്നുമാണ് വധുവിന്റെ പിതാവ് പറയുന്നത്.

യുപിയിലെ ബിധുന സ്വദേശിയായ രക്ഷ (30) എന്ന യുവതിയാണ് ഇപ്രകാരം വിവാഹം ചെയ്തിരിക്കുന്നത്. എംഎ പഠനത്തിന് ശേഷം എൽഎൽബി ചെയ്യുകയാണ് രക്ഷ. ചെറുപ്പം മുതലെ രക്ഷ ശ്രീകൃഷ്ണഭക്ത ആയിരുന്നു. അവളുടെ മാതാപിതാക്കൾ വിവാഹത്തെക്കുറിച്ച് സംസാരിക്കുമ്പോളും രക്ഷയുടെ ഉള്ളിൽ കൃഷ്ണനായിരുന്നു. അതിനിടയിൽ ഒരു ദിവസം കൃഷ്ണൻ തന്റെ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ടതായി രക്ഷ പറഞ്ഞു. സ്വപ്നത്തിൽ, കൃഷ്ണനെ ഭർത്താവായി കണക്കാക്കി അവൾ ഹാരമണിയിച്ചു. അന്നുമുതൽ രക്ഷ തന്റെ വരനായി ശ്രീകൃഷ്ണനെ സങ്കൽപ്പിക്കുകയും എല്ലാ കാര്യങ്ങളും മാതാപിതാക്കളോട് പറയുകയും അവരെ വിവാഹത്തിന് സമ്മതിപ്പിക്കുകയും ചെയ്തു.

തുടർന്ന് മകളുടെ സന്തോഷത്തിനായി അവരും വിവാഹത്തിന് സമ്മതിക്കുകയായിരുന്നു. തുടർന്ന് മാർച്ച് 11 ന് ഹൈന്ദവ ആചാപ്രകാരം രക്ഷ വിവാഹിതയായി. ശ്രീകൃഷ്ണനെ തന്റെ ഭർത്താവായി കിട്ടിയതിനാൽ തന്നെ രക്ഷ ഏറെ സന്തോഷത്തിലാണ്.മകളുടെ സന്തോഷത്തിലാണ് തങ്ങളുടെ സന്തോഷമെന്ന് രക്ഷയുടെ മാതാപിതാക്കൾ പറഞ്ഞു.

Leave a Reply