ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിന്റെ അമർഷത്താൽ കാറുകൾക്ക് മേൽ ആസിഡ് ഒഴിച്ച് യുവാവിന്റെ പ്രതികാരം

0

ഉത്തർപ്രദേശിൽ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിന്റെ അമർഷത്താൽ കാറുകൾക്ക് മേൽ ആസിഡ് ഒഴിച്ച് യുവാവിന്റെ പ്രതികാരം. കാർ ക്ലീനർ ജോലിയിൽ നിന്ന് ഹൗസിങ് സൊസൈറ്റി പിരിച്ചുവിട്ടതാണ് യുവാവിന്റെ പ്രകോപനത്തിന് കാരണം.

നോയിഡയിൽ ബുധനാഴ്ചയാണ് സംഭവം. മാക്സ്ബ്ലിസ് ഹൗസിങ് സൊസൈറ്റിയിൽ കാർ ക്ലീനർ ജോലിയിൽ നിന്നാണ് രാംരാജിനെ പിരിച്ചുവിട്ടത്. ഇതിന്റെ ദേഷ്യത്തിൽ യുവാവ് നിരവധി കാറുകൾക്ക് മുകളിൽ ആസിഡ് ഒഴിച്ച് തകരാറിലാക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

സർവീസ് മോശമാണ് എന്ന് ചില വീട്ടുകാർ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് രാംരാജിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞദിവസം പ്രതികാരം ചെയ്യാൻ മനസിൽ ഉറപ്പിച്ച് ഹൗസിങ് സൊസൈറ്റിയിൽ എത്തിയ രാംരാജ് പാർക്ക് ചെയ്തിരുന്ന കാറുകൾക്ക് മേൽ ആസിഡ് ഒഴിക്കുകയായിരുന്നു എന്നും പൊലീസ് പറയുന്നു. കാർ ഉടമകളുടെ പരാതിയിൽ രാംരാജിനെ അറസ്റ്റ് ചെയ്തു.

Leave a Reply