വിവാഹം കഴിക്കാൻ വിസമ്മതിച്ചതിന് ഇരുപത്തഞ്ചുകാരിയെ കുത്തിക്കൊന്ന് യുവാവ്

0
ലീല പവിത്ര, ദിനകർ

വിവാഹം കഴിക്കാൻ വിസമ്മതിച്ചതിന് ഇരുപത്തഞ്ചുകാരിയെ കുത്തിക്കൊന്ന് യുവാവ്. ബെംഗളൂരുവിലെ മുരുഗേഷ്പാല്യ പ്രദേശത്താണു സംഭവം. ആന്ധ്രാപ്രദേശ് സ്വദേശിയായ ലീല പവിത്ര എന്ന യുവതിയാണു കൊല്ലപ്പെട്ടത്. ആന്ധ്രാ സ്വദേശിയായ ദിനകറി(28)നെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി ഏഴരയോടെയാണു സംഭവം.

സ്വകാര്യ സ്ഥാപനത്തിലെ ജിവനക്കാരിയായ ലീലയെ ഓഫിസിനു പുറത്തുവച്ചാണ് ദിനകർ ആക്രമിച്ചത്. ചൊവ്വാഴ്ച ലീല ഓഫിസിൽനിന്നു വീട്ടിലേക്കു പോകവെ പുറത്തു കാത്തുനിന്ന ദിനകർ അപായപ്പെടുത്തുകയായിരുന്നു. ലീലയെ കണ്ടതും ഇയാൾ കയ്യിൽ കരുതിയ കത്തി ഉപയോഗിച്ച് വയറ്റിൽ ആഴത്തിൽ കുത്തി. തുടർന്ന് കഴുത്തിലും നെഞ്ചിലും മാറിമാറി കുത്തിയശേഷം അവിടെനിന്ന് ഓടി രക്ഷപ്പെട്ടു. പതിനഞ്ചു തവണ ഇയാൾ ലീലയെ മാറിമാറി കുത്തിയെന്നാണ് പൊലീസ് പറയുന്നത്. പ്രദേശത്തുള്ളവർ ലീലയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

കഴിഞ്ഞ അഞ്ചു വർഷമായി ഇരുവരും പ്രണയത്തിലായിരുന്നു എന്ന് പൊലീസ് അറിയിച്ചു. ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിക്കുകയും രണ്ടു വീട്ടുകാരെയും വിവരം അറിയിക്കുകയും ചെയ്തു. എന്നാൽ ഇതര ജാതിയിൽപ്പെട്ട ആളായതിനാൽ ലീലയുടെ കുടുംബം വിവാഹത്തിന് സമ്മതിച്ചില്ല. പ്രണയത്തിൽനിന്നു പിന്മാറണമെന്നും ആവശ്യപ്പെട്ടു. ഇതോടെ ലീല വിവാഹത്തിൽനിന്നു പിന്മാറി. ഇതറിഞ്ഞ ദിനകർ ലീലയെ നേരിട്ടുകണ്ടു സംസാരിക്കാൻ ശ്രമിച്ചെങ്കിലും ലീല സമ്മതിച്ചില്ല. ഇതോടെ ലീലയെ കൊലപ്പെടുത്താൻ പ്രതി തീരുമാനിച്ചതായാണ് പൊലീസ് പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here