തൃശൂർ സ്വദേശിനിയായ യുവതിയെ മൈസൂരുവിൽ ജോലിസ്ഥലത്ത് ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

0

തൃശൂർ സ്വദേശിനിയായ യുവതിയെ മൈസൂരുവിൽ ജോലിസ്ഥലത്ത് ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഊരകം ചെമ്പകശേരി പരേതനായ ഷാജിയുടെയും രഹനയുടെയും മകൾ സെബീനയാണ് മരിച്ചത്.30 വയസ്സായിരുന്നു. മൈസൂരുവിൽ സ്വകാര്യ ടെലികോം കമ്പനിയിലെ ജീവനക്കാരിയാണ് സബീന.

സബീനയുടെ ശരീരത്തിൽ മുറിപ്പാടുകൾ കണ്ടെത്തിയ സാഹചര്യത്തിൽ കൊലപാതകമാണോയെന്ന സംശയം ഉയർന്നിട്ടുണ്ട്.വ്യാഴാഴ്ച പുലർച്ചെ കഴുത്ത് മുറിഞ്ഞ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.വിവാഹിതയാണെങ്കിലും ഭർത്താവുമായി വേർപിരിഞ്ഞാണ് യുവതി കഴിഞ്ഞിരുന്നത്. 10 വയസുള്ള മകനുണ്ട്. തൃശൂർ സ്വദേശിയായ ഷഹാസ് എന്ന ആൺസുഹൃത്തിനോടൊപ്പമായിരുന്നു മൈസൂരുവിൽ താമസിച്ചിരുന്നത്.

ദേഹത്ത് മർദനമേറ്റ പാടുകളുമുണ്ട്.സംഭവസമയം ആൺസുഹൃത്തും ഒപ്പമുണ്ടായിരുന്നു. സരസ്വതിപുരം പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. കരുവന്നൂർ സ്വദേശിയായ ആൺസുഹൃത്തുമായുള്ള തർക്കത്തിനിടെയാണ് മരണം സംഭവിച്ചതെന്ന് സംശയിക്കുന്നു. വിവാഹം സംബന്ധിച്ച് ഇവർക്കിടയിൽ തർക്കമുണ്ടായിരുന്നുവെന്നും മരണം കൊലപാതകമാണെന്നും ബന്ധുക്കൾ ആരോപിച്ചു. പ്രതി ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

മൃതദേഹം മൈസൂരുവിലെ ആശുപത്രിയിൽ.പോസ്റ്റ് മോർട്ടം നടപടികൾക്കു ശേഷം സബീനയുടെ മൃതദേഹം നാട്ടിലേക്ക് എത്തിക്കും.

Leave a Reply