കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ആദിവാസി യുവാവ് മരിച്ചു

0

കോതമംഗലം; കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ആദിവാസി യുവാവ് മരിച്ചു. ഇന്ന് രാവിലെ നടന്ന സംഭവത്തില്‍ കത്തിപ്പാറ ഉറിയംപട്ടി കോളനിയിലെ പൊന്നനാണ് മരിച്ചത്.

ആക്രമണമുണ്ടയത് വെള്ളാരംകുത്തില്‍ നിന്ന് താമസസ്ഥലത്തേക്ക് പോകുന്ന വഴിയിലായിരുന്നു. സംഭവ സമയത്ത് പൊന്നന്റെ കൂടെ മറ്റ് രണ്ട് പേരുമുണ്ടായിരുന്നു. എന്നാല്‍ കാട്ടുപോത്തിനെ കണ്ടതോടെ ഇരുവരും ഓടി രക്ഷപ്പെടുകയായിരുന്നു.

പൊന്നനെ കാട്ടുപോത്ത് കുത്തി വീഴ്ത്തുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ പൊന്നന്‍ മരിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും ബന്ധുക്കളും സ്ഥലത്തെത്തിയത് കൂടെ ഉണ്ടായിരുന്നവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നായിരുന്നു. ആക്രമണം ഉണ്ടായത് വാഹനം സൗകര്യം ഇല്ലാത്ത സ്ഥലത്താണ്.

Leave a Reply