സ്‌കൂട്ടറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് പ്ലസ് വൺ വിദ്യാർത്ഥി മരിച്ചു. കോഴിക്കോട് ജില്ലയിലെ മേപ്പയ്യൂരിലാണ് സംഭവം, മേപ്പയ്യൂർ ജിവിഎച്ച്എസ്എസിലെ പ്ലസ് വൺ വിദ്യാർത്ഥിയായ മേപ്പയ്യൂർ രയരോത്ത് മീത്തൽ ബാബുവിന്റെ മകൻ അമൽ കൃഷ്ണയാണ് (17) മരിച്ചത്.
ഇന്ന് രാവിലെ ആറ് മണിയോടെ മേപ്പയ്യൂർ നെല്യാടി റോഡിലാണ് അപകടം ഉണ്ടായത്. അമൽ സഞ്ചരിച്ച സ്‌കൂട്ടറും ഓട്ടോയും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ദൂരേക്ക് തെറിച്ചുവീണ അമൽ തലയിടിച്ചാണ് വീണത്. ഗുരുതരമായി പരിക്കേറ്റ അമലിനെ ഉടനെ കൊയിലാണ്ടിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.