വാഴൂർ റോഡിൽ പൂവത്തുംമൂട്ടിൽ കാറും ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച്, കാറിൽ സഞ്ചരിച്ചിരുന്ന നഴ്സ് മരിച്ചു

0
ജെസ്റ്റി റോസ് ആന്റണി

വാഴൂർ റോഡിൽ പൂവത്തുംമൂട്ടിൽ കാറും ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച്, കാറിൽ സഞ്ചരിച്ചിരുന്ന നഴ്സ് മരിച്ചു. 6 പേർക്കു പരുക്ക്. ഇന്നലെ ഉച്ചയ്ക്ക് 2.15നാണ് അപകടം.

തൃക്കൊടിത്താനം കുന്നുംപുറം കളത്തിപ്പറമ്പിൽ ജെസിൻ കെ.ജോണിന്റെ ഭാര്യ കുവൈത്തിൽ നഴ്സായ ജെസ്റ്റി റോസ് ആന്റണി (40) ആണ് മരിച്ചത്. ജെസിൻ (42), മക്കളായ ജൊവാൻ ജെസിൻ ജോൺ (10), ജോന റോസ് ജെസിൻ (6), ബൈക്കിൽ സഞ്ചരിച്ചിരുന്ന കിടങ്ങറ പെരുമ്പറയിൽ ജെറിൻ റെജി (27), ഓട്ടോ ഡ്രൈവർ മാടപ്പള്ളി അമര വലിയപറമ്പിൽ രാജേഷ് വി.നായർ (47), ഓട്ടോ യാത്രക്കാരി മാടപ്പള്ളി കുന്നുങ്കൽ അഞ്ജലി സുശീലൻ (27) എന്നിവർക്കാണു പരുക്കേറ്റത്. കുവൈത്തിലായിരുന്ന ജെസിനും കുടുംബവും രണ്ടാഴ്ച മുൻപാണു നാട്ടിലെത്തിയത്.

Leave a Reply