ഭൂമി കുലുങ്ങിയിട്ടും അനങ്ങാത്ത ന്യൂഡ് റീഡര്‍; പാകിസ്താനില്‍ നിന്നുള്ള ചാനല്‍ അവതാരകന്റെ വൈറല്‍ വീഡിയോ

0


ഇസ്ലാമാബാദ്: പാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങില്ലെന്നാണ് പഴമൊഴി. ചിലരങ്ങനെയാണ് എന്തുസംഭവിച്ചാലും പാറപോലെ ഉറച്ചിരിക്കും. പാകിസ്താനില്‍ ഇന്നലെയുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ ജനം മുഴുവന്‍ വീടുകളില്‍ നിന്ന് തെരുവിലേക്ക് ഓടിയപ്പോള്‍, ഷചാനല്‍ സ്റ്റുഡിയോ കുലുങ്ങിവിറച്ചപ്പോള്‍, ഒരു പരിഭ്രാന്തിയുമില്ലാതെ വാര്‍ത്ത വായിക്കുന്ന ചാനല്‍ അവതാരകന്റെ വീഡിയോ ആണ് ഇന്ന് വൈറലായിരിക്കുന്നത്.

പെഷാവറില്‍ നിന്നുള്ള പാഷ്‌തോ ടിവി ചാനലിന്റെ മഹ്സ്രിഖ് ടിവിയിലെ വാര്‍ത്ത അവതാരകനാണ് കുലുക്കമില്ലാതെ ഇരുന്ന് വാര്‍ത്ത വായിച്ചത്. ഇതിന്റെ 31 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. ന്യുസ് റൂമില്‍ അവതാരകന്റെ പിന്നിലെ ടിവി സ്‌ക്രീനുകളും മറ്റ് ഉപകരണങ്ങളുമെല്ലാം ഭൂചലനത്തില്‍ ആടിയുലയുന്നുണ്ട്.

അഫ്ഗാനിസ്തിലെ ഹിന്ദുകുഷിലാണ് ഇന്നലെ രാത്രി റിക്ടര്‍ സ്‌കെയിലില്‍ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ഇന്ത്യ, പാകിസ്താന്‍, താജിക്കിസ്താന്‍ എന്നിവിടങ്ങളിലെല്ലാം ഇതിന്റെ പ്രകമ്പനം അനുഭവപ്പെട്ടിരുന്നു.

Pashto TV channel Mahshriq TV during the earthquake. Bravo anchor continued his live program in the ongoing earthquake. #earthquake #Peshawar pic.twitter.com/WC84PAdfZ6— Inam Azal Afridi (@Azalafridi10) March 21, 2023

Leave a Reply