ഹൃദയാഘാതത്തെ തുടർന്ന് ഷാർജയിൽ മലയാളി ദമ്പതികൾ മണിക്കൂറിന്റെ വ്യത്യാസത്തിൽ മരിച്ചു

0

ഹൃദയാഘാതത്തെ തുടർന്ന് ഷാർജയിൽ മലയാളി ദമ്പതികൾ മണിക്കൂറിന്റെ വ്യത്യാസത്തിൽ മരിച്ചു. തൃശൂർ ഇരിഞ്ഞാലക്കുട താണിശ്ശേരി സ്വദേശി ചെംബകശ്ശേരി ജേക്കബ് വിൻസന്റ്(64), ഭാര്യ ഡെയ്‌സി വിൻസന്റ്(63) എന്നിവരാണു ഹൃദയാഘാതം മൂലം മരിച്ചത്. ഷാർജയിൽ സ്വന്തമായി എയർ കണ്ടീഷണർ ഇൻസ്റ്റലേഷൻ സിസ്റ്റംസ് കമ്പനി നടത്തുകയായിരുന്നു ജേക്കബ് വിൻസെന്റ്.

ഇന്നലെ വൈകിട്ട് 5.25ന് ഹൃദയാഘാതം മൂലമായിരുന്നു ജേക്കബ് വിൻസന്റിന്റെ മരണം. ഇദ്ദേഹ മരിച്ച് കൃത്യം ഒരു മണിക്കൂറും 25 മിനിറ്റുമായപ്പോൾ വൈകിട്ട് 6.50ന് ഭാര്യ ഡെയ്‌സി വിൻസന്റ് ഹൃദയാഘാതം മൂലം മരിക്കുകയായിരുന്നു. ഇരുവരും ഷാർജ അൽ ഖാസിമി ആശുപത്രിയിലായിരുന്നു മരിച്ചത്. ഇവിടെ മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹങ്ങൾ നാളെ നാട്ടിലേയ്ക്ക് കൊണ്ടുപോകും.

കുഞ്ഞാവര ജേക്കബാണ് ജേക്കബ് വിൻസന്റിന്റെ പിതാവ്. മാതാവ്: അന്നമ്മ. ആലൂക്കാരൻ ദേവസ്സി റപ്പായിബ്രജിത റപ്പായി ദമ്പതികളുടെ മകളാണ് പെരിങ്ങോട്ടുകര സ്വദേശിയായ ഡെയ്‌സി വിൻസന്റ്.

LEAVE A REPLY

Please enter your comment!
Please enter your name here