ലോഹം കൊണ്ടുള്ളതിനു പകരം മുളകൊണ്ടു നിർമ്മിച്ച ക്രാഷ് ബാരിയർ; അപകടം തടയാനുള്ള പുത്തൻ പരീക്ഷണത്തിൽ വിജയം കണ്ട് മഹാരാഷ്ട്ര; പദ്ധതി മുള കർഷകർക്ക് ഗുണം ചെയ്യുമെന്നും നിതിൻ ഗഡ്കരി

0


മുംബൈ: മഹാരാഷ്ട്രയിലെ ചന്ദ്രാപുർയവത്മാൾ ഹൈവേയിൽ അപകടം തടയാനായി മുളകൊണ്ടു നിർമ്മിച്ച ക്രാഷ് ബാരിയർ സ്ഥാപിച്ചു. ലോഹം കൊണ്ടുള്ളതിനു പകരമായാണ് പരിസ്ഥിതി സൗഹൃദ രീതി പരീക്ഷിക്കുന്നത്.മുള കൃഷിക്കാർക്കു പദ്ധതിയിലൂടെ നേട്ടമുണ്ടാകുമെന്നു കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു.

ഇൻഡോറിലെ നാഷനൽ ഓട്ടോമോട്ടീവ് ടെസ്റ്റ് ട്രാക്‌സ്, റൂർക്കിയിലെ സെൻട്രൽ ബിൽഡിങ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽ നടത്തിയ പരീക്ഷണങ്ങളിൽ മികച്ച ഉൽപന്നം എന്ന അഭിപ്രായം നേടിയിരുന്നു. ഉപയോഗശൂന്യമാകുമ്പോൾ സംസ്‌കരിച്ചെടുത്താൽ 70 ശതമാനത്തോളം പുനരുപയോഗിക്കാമെന്നതും നേട്ടമാണ്.

Leave a Reply