എടിഎമ്മിനുള്ളിൽ പത്തിവിടർത്തി മൂർഖനും; യുവതി രക്ഷപ്പെട്ടത് അത്ഭുതകരമായി; ഇടുക്കിയിലെ സംഭവം ഇങ്ങനെ

0

നെടുങ്കണ്ടം: പണമെടുക്കാൻ എടിഎമ്മിനുള്ളിൽ എത്തിയ വനിതാ കുടുങ്ങിയത് മൂർഖൻ പാമ്പിനു മുന്നിൽ. നെടുങ്കണ്ടതാണ് സംഭവം. കരുണാപുരം പഞ്ചായത്ത് ഓഫിസിലെ ക്ലാർക്കായ ആർ.വർഷമോൾ അത്ഭുതകരമായി രക്ഷപ്പെട്ടു. കൂട്ടാറിലെ എസ്ബിഐ എടിഎമ്മിൽ പണമെടുക്കാനെത്തിയ വർഷമോൾ അകത്ത് പാമ്പുള്ളത് ശ്രദ്ധിച്ചിരുന്നില്ല. പണമെടുത്ത് മടങ്ങാൻ തുടങ്ങുംപ്പോഴാണ് പാത്തുവിടർത്തി നിൽക്കുന്ന മൂർഖൻ ശ്രദ്ധയിൽപ്പെട്ടത്.

എടിഎമ്മിലെ സിസിടിവി ദൃശ്യങ്ങൾ ബാങ്ക് അധികൃതർ പരിശോധിച്ചപ്പോഴാണു ഭാഗ്യം കൊണ്ടു മാത്രം വർഷ മൂർഖൻ പാമ്പിനെ ചവിട്ടാതെ എടിഎമ്മിലേക്കു കയറുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്. വർഷ അകത്തു കയറിയ ശേഷം മൂർഖൻ പിന്നിൽ നിൽക്കുന്നതും പത്തി വിടർത്തുന്നതും ദൃശ്യങ്ങളിലുണ്ട്. പണമെടുത്തു തിരികെ ഇറങ്ങാൻ തുടങ്ങുന്ന സമയത്താണു പാമ്പിനെ വർഷ കാണുന്നത്.

തുടർന്നു വർഷ പേടിച്ചുവിറച്ചുകൊണ്ട് പിന്നിലേക്ക് മാറി. ഇതിനിടെ വാതിൽ തുറക്കാൻ ശ്രമിച്ചെങ്കിലും മൂർഖൻ പത്തി വിടർത്തി നിൽക്കുന്നതിനാൽ ശ്രമം പരാജയപ്പെട്ടു. പുറത്തു നിന്ന യുവാവ് വാതിൽ തുറന്നപ്പോഴാണു വർഷയ്ക്കു പുറത്തിറങ്ങാനായത്. ശേഷം നാട്ടുകാർ ചേർന്നു വിവരം ബാങ്ക് അധികൃതരെ അറിയിച്ചു. ബാങ്ക് ജീവനക്കാരെത്തി എടിഎം പൂട്ടി. വനംവകുപ്പ് ഉദ്യോഗസ്ഥരെ സ്ഥലത്ത് എത്തിച്ച് പരിശോധന നടത്തി പാമ്പിനെ പിടികൂടുകയായിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here