പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മുറിയിൽ കയറി വസ്ത്രങ്ങൾ വലിച്ചുകീറി പീഡിപ്പിക്കാൻ ശ്രമിച്ച പരാതിയിൽ രണ്ടുപേർക്കെതിരേ പോക്‌സോ വകുപ്പിൽ കേസെടുത്തു

0

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മുറിയിൽ കയറി വസ്ത്രങ്ങൾ വലിച്ചുകീറി പീഡിപ്പിക്കാൻ ശ്രമിച്ച പരാതിയിൽ രണ്ടുപേർക്കെതിരേ പോക്‌സോ വകുപ്പിൽ കേസെടുത്തു. കഴിഞ്ഞ എട്ടിന് രാത്രി 10ന് ചിറക്കൽ കാഞ്ഞിരത്തറയിലായിരുന്നു സംഭവം.

പെൺകുട്ടിയുടെ വീട്ടിലെത്തിയ യുവാക്കൾ മുറിയിൽ കയറി വസ്ത്രങ്ങൾ വലിച്ചുകീറുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. പെൺകുട്ടിയുടെ നിലവിളി കേട്ട് മാതാപിതാക്കൾ ഓടിയെത്തുമ്പോഴേക്കും യുവാക്കൾ രക്ഷപ്പെട്ടു. ഇവർക്കായി പൊലീസ് തെരച്ചിൽ തുടരുകയാണ്.

Leave a Reply