കിടപ്പിലായിരുന്ന എൺപത്തെട്ടുകാരനെ പരിചരിക്കാൻ വീട്ടിലെത്തി പീഡിപ്പിച്ച കേസിൽ അറുപത്തേഴുകാരൻ അറസ്റ്റിൽ

0

കിടപ്പിലായിരുന്ന എൺപത്തെട്ടുകാരനെ പരിചരിക്കാൻ വീട്ടിലെത്തി പീഡിപ്പിച്ച കേസിൽ അറുപത്തേഴുകാരൻ അറസ്റ്റിൽ. പുത്തൻചിറ ചക്കാലയ്ക്കൽ മത്തായിയെ(67)യാണ് മാള പൊലീസിന്റെ പിടിയിലായത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. വിദേശത്തുള്ള മക്കളാണ് അച്ഛനെ പരിചരിക്കാനായി മത്തായിയെ ചുമതലപ്പെടുത്തിയിരുന്നത്. ഇരുവരും മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. അവശനിലയിലായ എൺപത്തെട്ടുകാരനെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

പിന്നീട് മുറിയിലെ സി.സി.ടി.വി. ക്യാമറ പരിശോധിച്ചപ്പോഴാണ് ലൈംഗികമായി പീഡനത്തിനിരയാക്കുന്നതിന്റെയും ദേഹോപദ്രവമേൽപ്പിക്കുന്നതിന്റെയും ദൃശ്യങ്ങൾ കിട്ടിയത്. ജനുവരി ഒന്നിനായിരുന്നു സംഭവം. പിന്നീട് പാലിയേറ്റീവ് കെയറിൽ ചികിത്സയിലിരിക്കെ ഫെബ്രുവരിയിൽ മരിച്ചു.

എസ്.എച്ച്.ഒ. സജിൻശശിയുടെ നേതൃത്വത്തിൽ എസ്‌ഐ.മാരായ വി.വി. വിമൽ, സി.കെ. സുരേഷ്, ചന്ദ്രശേഖരൻ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here