ട്രെയിന്‍ യാത്രക്കാരന്‍ അടിവസ്‌ത്രത്തില്‍ ഒളിപ്പിച്ചു കടത്തിയ 700 ഗ്രാം പേയ്‌സ്റ്റ്‌ രൂപത്തിലുള്ള സ്വര്‍ണം റെയില്‍വേ സ്‌റ്റേഷനില്‍ പിടികൂടി

0

ട്രെയിന്‍ യാത്രക്കാരന്‍ അടിവസ്‌ത്രത്തില്‍ ഒളിപ്പിച്ചു കടത്തിയ 700 ഗ്രാം പേയ്‌സ്റ്റ്‌ രൂപത്തിലുള്ള സ്വര്‍ണം പാലക്കാട്‌ ജങ്‌ഷന്‍ റെയില്‍വേ സ്‌റ്റേഷനില്‍ പിടികൂടി. കണ്ണൂര്‍ വയല്‍താണ സ്വദേശി തവക്കല്‍ വീട്ടില്‍ ജംഷീര്‍ (38)നെ ആര്‍.പി.എഫ്‌. അറസ്‌റ്റ് ചെയ്‌തു. പിടിച്ചെടുത്ത സ്വര്‍ണത്തിന്‌ വിപണിയില്‍ 35 ലക്ഷത്തിലധികം രൂപ വിലവരുമെന്ന്‌ ആര്‍.പി.എഫ്‌. അറിയിച്ചു.
വെസ്‌റ്റ് കോസ്‌റ്റ് എക്‌സ്പ്രസിന്റെ ബി. 2 കോച്ചില്‍ സംശയാപ്‌ദമായി കണ്ട യുവാവിനെ കസ്‌റ്റഡിയില്‍ എടുത്ത്‌ ചോദ്യം ചെയ്‌തപ്പോഴാണ്‌ സ്വര്‍ണം കണ്ടെത്താനായത്‌. ദുബൈയില്‍ നിന്നും വിമാനമാര്‍ഗം ശ്രീലങ്ക വഴി കൊല്‍ക്കത്തയിലെത്തി അവിടെ നിന്ന്‌ ട്രെയിന്‍ മാര്‍ഗം ബിലാസ്‌പൂര്‍ വഴി ചെന്നൈയിലെത്തി അവിടെ നിന്നും വെസ്‌റ്റ് കോസ്‌റ്റ് എക്‌സ്പ്രസില്‍ കോഴിക്കോട്ടേയ്‌ക്കുള്ള യാത്രയ്‌ക്കിടയിലാണ്‌ പാലക്കാട്‌ ആര്‍.പി.എഫിന്റെ പിടിയിലായത്‌.
പ്രതിയെ തുടരന്വേഷണത്തിനായി കസ്‌റ്റംസ്‌ സൂപ്രണ്ട്‌ പ്രിവന്റീവ്‌ യൂണിറ്റ്‌ പാലക്കാടിനു കൈമാറി. ആര്‍.പി.എഫ്‌. എസ്‌.ഐ.മാരായ യു. രമേഷ്‌ കുമാര്‍, ടി.എം. ധന്യ, അസിസ്‌റ്റന്റ്‌ സബ്‌ ഇന്‍സ്‌പെക്‌ടര്‍ സജി അഗസ്‌റ്റിന്‍, ഹെഡ്‌ കോണ്‍സ്‌റ്റബിള്‍ പ്രസന്നന്‍ എന്നിവരാണ്‌ പരിശോധനാ സംഘത്തില്‍ ഉണ്ടായിരുന്നത്‌.

LEAVE A REPLY

Please enter your comment!
Please enter your name here