പോക്‌സോ കേസില്‍ 50 വര്‍ഷം തടവും പിഴയും ശിക്ഷിച്ചു

0


കോട്ടയം: പോക്‌സോ കേസില്‍ പ്രതിക്ക്‌ 50 വര്‍ഷം തടവും പിഴയും ശിക്ഷ. കോരുത്തോട്‌ സ്വദേശി സാബുവിനെയാണു ചങ്ങനാശേരി ഫാസ്‌റ്റ്‌ ട്രാക്ക്‌ കോടതി ജഡ്‌ജി ജി.പി. ജയകൃഷ്‌ണന്‍ ശിക്ഷിച്ചത്‌. തടവിനു പുറമെ 75,000 രൂപ പിഴ നല്‍കാനും കോടതി ഉത്തരവിട്ടു. പിഴത്തുക ഇരയ്‌ക്ക്‌ നല്‍കണം. അല്ലാത്തപക്ഷം ആറു വര്‍ഷം അധികതടവ്‌ അനുഭവിക്കണം. 2018 ല്‍ മുണ്ടക്കയം പോലീസ്‌ രജിസ്‌റ്റര്‍ ചെയ്‌ത കേസിലാണ്‌ ഉത്തരവ്‌. പ്രോസിക്യുഷനുവേണ്ടി സ്‌പെഷല്‍ പബ്ലിക്‌ പ്രോസിക്യൂട്ടര്‍ പി.എസ്‌. മനോജ്‌ ഹാജരായി.

Leave a Reply