ഓൺലൈൻ വെർച്വൽ റിയാലിറ്റി സംവിധാനം ഒരുക്കി നാഷണൽ മ്യൂസിയം ഓഫ് ഖത്തർ

0

വൈശാഖ് നെടുമല

ദോഹ : നാഷണൽ മ്യൂസിയം ഓഫ് ഖത്തർ ‘NMoQ Explorer’ എന്ന ഓൺലൈൻ വെർച്വൽ റിയാലിറ്റി സംവിധാനം പുറത്തിറക്കി. മൈക്രോസോഫ്റ്റുമായി ചേർന്നാണ് നാഷണൽ മ്യൂസിയം ഓഫ് ഖത്തർ ഈ ഓൺലൈൻ വെർച്വൽ റിയാലിറ്റി സംവിധാനം ഒരുക്കിയിരിക്കുന്നത്.

ഈ സംവിധാനത്തിലൂടെ നാഷണൽ മ്യൂസിയം ഓഫ് ഖത്തറിലെ പ്രദർശനങ്ങൾ സന്ദർശകർക്ക് ഓൺലൈനിലൂടെ ആസ്വദിക്കാവുന്നതാണ്. https://explorer.nmoq.org.qa/ എന്ന വിലാസത്തിൽ നിന്ന് ‘NMoQ Explorer’ലഭ്യമാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, നോളജ് മൈനിങ്ങ് സാങ്കേതികവിദ്യകൾ ഉൾപ്പെടുത്തിയാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്.

ഓൺലൈൻ കളക്ഷൻ, ഇന്റർആക്റ്റീവ് ടൈംലൈൻ, ആർക്കിയോളജി ആൻഡ് ഹെറിറ്റേജ് മാപ്പ്, മ്യൂസിയം മാപ്പ് തുടങ്ങിയ വിവിധ സേവനങ്ങൾ ഇംഗ്ളീഷിലും, അറബിയിലും ഇപ്പോൾ ഈ ഓൺലൈൻ സംവിധാനത്തിൽ ലഭ്യമാണ്. മ്യൂസിയത്തിന്റെ 360 ഡിഗ്രി ഇന്റർആക്റ്റീവ് ടൂർ, എല്ലാ ഭാഷകളിലും സേവനം നൽകുന്ന ചാറ്റ്ബോട്ട് എന്നിവ താമസിയാതെ ഈ ഓൺലൈൻ സംവിധാനത്തിൽ ഉൾപ്പെടുത്തുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here