ഷെയ്ഖ് അഹ്മദ് നവാഫ് അൽ സബാഹ് കുവൈറ്റ് പ്രധാനമന്ത്രിയായി ചുമതലയേൽക്കും

0

കുവൈറ്റ്: കുവൈറ്റ് പ്രധാനമന്ത്രിയായി ഷെയ്ഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അൽ സബാഹ് വീണ്ടും ചുമതലയേൽക്കും. ഇദ്ദേഹത്തെ കുവൈറ്റ് പ്രധാനമന്ത്രിയായി വീണ്ടും നിയമിച്ച് കൊണ്ട് കുവൈറ്റ് കിരീടാവകാശി മാർച്ച് 5-ന് ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്.

കുവൈറ്റ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കുവൈറ്റിൽ ഉടൻ തന്നെ പുതിയ സർക്കാർ രൂപീകരിക്കുന്നതിനും ഷെയ്ഖ് അഹ്മദ് നവാഫിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

Leave a Reply