വൻതുക ഡിസ്‌കൗണ്ട് ലഭിക്കുമെന്ന് വാഗ്ദാനം; ഇലക്ട്രിക് സ്‌കൂട്ടർ ഓൺലൈനായി ബുക്ക് ചെയ്തു; വ്യവസായിക്ക് നഷ്ടമായത് ഒരുലക്ഷം രൂപ

0

ബംഗളൂരു: വൻ തുക ഡിസ്‌കൗണ്ട് ലഭിക്കുമെന്ന വാഗ്ദാനം വിശ്വസിച്ച് ഓൺലൈനായി ഇലക്ട്രിക് സ്‌കൂട്ടർ ബുക്ക് ചെയ്ത വ്യവസായിക്ക് നഷ്ടപ്പെട്ടത് ഒരു ലക്ഷം രൂപ. ബംഗളൂരുവിലാണ് സംഭവം. ഒല എസ് വൺ പ്രോ സ്‌കൂട്ടറായിരുന്നു ഇയാൾ ബുക്ക് ചെയ്തിരുന്നത്. സ്‌കൂട്ടറിനായി മുഴുവൻ തുകയും അടച്ചിട്ടും ഓൺലൈൻ തട്ടിപ്പ് സംഘം വീണ്ടും പണം ആവശ്യപ്പെടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

ഈ മാസം പതിനൊന്നിന് ഇലക്ട്രിക് സ്‌കൂട്ടർ വാങ്ങുന്നതിനായി ഒരു വെബ്‌സൈറ്റിൽ നിന്നും ലഭിച്ച നമ്പറിലേക്ക് വിളിച്ച് വ്യവസായി വിവരങ്ങൾ അന്വേഷിക്കുകയായിരുന്നു. തുടർന്ന് വാട്‌സ്ആപ്പിൽ സ്‌കൂട്ടറിനെക്കുറിച്ചുള്ള വിവരങ്ങൾ അയക്കാമെന്ന നിർദ്ദേശം ലഭിച്ചു. വിവരങ്ങൾ അയച്ചു നൽകിയ സംഘം 35,000 രൂപയുടെ ഡിസ്‌കൗണ്ട് ലഭിക്കുമെന്നും അറിയിച്ചു. പണമയക്കാനുള്ള അക്കൗണ്ട് നമ്പറും നൽകി.

മാർച്ച് 11ന് സ്‌കൂട്ടറിന്റെ വിലയായ 10,5000 രൂപ വ്യവസായി മൂന്നു തവണയായി അയച്ചു കൊടുക്കുകയായിരുന്നു. മാർച്ച് 13ന് സ്‌കൂട്ടർ നൽകുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ, തട്ടിപ്പ്‌സംഘം അദ്ദേഹത്തെ വീണ്ടും വിളിക്കുകയും 2,0000 രൂപ കൂടി അയച്ച് നൽകാൻ ആവശ്യപ്പെടുകയുമായിരുന്നു.

സംശയം തോന്നിയ വ്യവസായി പൊലീസിനെ സമീപിച്ചു. പണമയച്ച അക്കൗണ്ട് ബ്ലോക്ക് ചെയ്യാൻ നോക്കിയെങ്കിലും പണം നേരത്തെ തന്നെ പിൻവലിച്ചിരുന്നതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്

LEAVE A REPLY

Please enter your comment!
Please enter your name here