വ്യത്യസ്തമായ രുചികൾ നുണയാം : അജ്മാൻ ഭക്ഷ്യമേളക്ക് തുടക്കമായി

0

വൈശാഖ് നെടുമല

ദുബായ് : അജ്മാൻ മറീനയിൽ സംഘടിപ്പിക്കുന്ന അജ്മാൻ ഭക്ഷ്യമേളയുടെ ആദ്യ പതിപ്പിന് ഇന്ന് തുടക്കമായി. മാർച്ച് 9 മുതൽ മാർച്ച് 12 വരെ നാല് ദിവസം നീണ്ട് നിൽക്കുന്ന രീതിയിലാണ് അജ്മാൻ ഭക്ഷ്യമേള സംഘടിപ്പിക്കുന്നത്. അജ്മാനിലെ സാമ്പത്തിക വികസന വകുപ്പും , അജ്മാൻ ടൂറിസം ഡെവലപ്‌മെന്റ് ഡിപ്പാർട്ട്‌മെന്റും ചേർന്ന് സംയുക്തമായാണ് ഈ ഭക്ഷ്യമേള സംഘടിപ്പിക്കുന്നത്. അജ്മാൻ ഭക്ഷ്യമേളയിൽ ഏറ്റവും പ്രശസ്തമായ റെസ്റ്റോറന്റുകളിൽ നിന്നും കഫേകളിൽ നിന്നുമുള്ള 38 പ്രദർശകർ പങ്കെടുക്കും.

ദേശീയ പദ്ധതികൾ, ഭക്ഷ്യ-പാനീയ മേഖലയിലെ നിക്ഷേപകർ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ ഉടമകൾ എന്നിവരെ പിന്തുണയ്ക്കുന്ന രീതിയിലാണ് അജ്മാൻ ഭക്ഷ്യമേള നടത്തുന്നത്. മുതിർന്നവർക്കും, കുട്ടികൾക്കും,മറ്റു വിഭാഗങ്ങൾക്കും അനുയോജ്യമായ വിവിധ വിനോദ പരിപാടികൾ, തത്സമയ പാചക ഷോകൾ, മത്സരങ്ങൾ, ശിൽപശാലകൾ എന്നിവ മേളയുടെ ഭാഗമായി സംഘടിപ്പിക്കും. ദിനവും വൈകീട്ട് 5 മണിമുതൽ രാത്രി 10 മണിവരെയാണ് അജ്മാൻ ഭക്ഷ്യമേളയിലേക്ക് പ്രവേശനം അനുവദിക്കുന്നത്.

ഭക്ഷണപ്രേമികൾക്കുള്ള അസാധാരണമായ അനുഭവങ്ങളിലൂടെയും പാചക പ്രദർശനങ്ങൾ, വിനോദ പരിപാടികൾ, മത്സരങ്ങൾ എന്നിവയുൾപ്പെടെയുള്ള വിവിധ പ്രവർത്തനങ്ങളിലൂടെയും ഈ ഭക്ഷ്യമേള ഏറ്റവും രുചികരമായ ഭക്ഷണങ്ങളെ ഉയർത്തിക്കാട്ടുന്നുവെന്ന് അധികൃതർ വ്യക്തമാക്കി.

Leave a Reply