വാഹന പ്രേമികൾക്ക് ആവേശമായി ‘കസ്റ്റം ഷോ എമിറേറ്റ്സ് 2023’ ന് തുടക്കമായി

0

വൈശാഖ് നെടുമല

ദുബായ്: വാഹന പ്രേമികൾക്ക് കാഴ്ച വിരുന്നൊരുക്കി ‘കസ്റ്റം ഷോ എമിറേറ്റ്സ് 2023’ മാർച്ച് 10-ന് സിറ്റി ദുബായിയിൽ ആരംഭിച്ചു. പശ്ചിമേഷ്യന്‍ പ്രദേശങ്ങളിൽ വെച്ച് സംഘടിപ്പിക്കുന്ന രൂപമാറ്റം വരുത്തിയ വാഹനങ്ങളുടെ ഏറ്റവും വലിയ പ്രദർശനമാണ് ഇത്. യുഎഇ മിനിസ്റ്റർ ഓഫ് ടോളറൻസ് ആൻഡ് കോഎക്‌സിസ്റ്റൻസ് ഷെയ്ഖ് നഹ്യാൻ മുബാറക് അൽ നഹ്യാനാണ് പ്രദർശനം ഉദ്ഘാടനം ചെയ്തത്.

കസ്റ്റം മോഡിഫൈഡ് കാറുകൾ, ബൈക്കുകൾ എന്നിവ അവതരിപ്പിക്കുന്ന ഈ പ്രദർശനത്തിന്റെ എട്ടാം പതിപ്പാണ് ഈ വർഷം നടക്കുന്നത്. യുഎഇയിലെ സർക്കാർ വകുപ്പുകൾ, സ്ഥാപനങ്ങൾ, വിദേശരാജ്യങ്ങളിൽ നിന്നുള്ള വാഹനപ്രേമികൾ തുടങ്ങിയവരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാണ് ഈ പ്രദർശനം.

വാഹനങ്ങൾ രൂപമാറ്റം വരുത്തുന്നതുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ പ്രവണതകൾ, സാങ്കേതികവിദ്യകൾ, രീതികൾ എന്നിവ അടുത്തറിയുന്നതിന് വാഹനപ്രേമികൾക്ക് ഈ പ്രദർശനം അവസരമൊരുക്കുന്നു.

Leave a Reply