റിയാദ് എയറിന് തുടക്കമിട്ട് സൗദി അറേബ്യ

0

വൈശാഖ് നെടുമല

റിയാദ്: റിയാദ് എയർ എന്ന പേരിൽ പുതിയ വിമാനക്കമ്പനിക്ക് തുടക്കമിട്ട് സൗദി അറേബ്യ. മാർച്ച് 12-നാണ് സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. റിയാദ് എയറിന്റെ പൂർണ്ണ ഉടമസ്ഥാവകാശം സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിനാണ്.

ഇത്തിഹാദ് എയർവേസ്‌ മുൻ സിഇഒ ടോണി ഡഗ്ലാസാണ് റിയാദ് എയറിന്റെ സിഇഒ. സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ഗവർണർ യാസിർ അൽ റുമയ്യാനായിരിക്കും റിയാദ് എയറിന്റെ ചെയർമാൻ. റിയാദ് ആസ്ഥാനമാക്കിയായിരിക്കും റിയാദ് എയർ പ്രവർത്തിക്കുന്നത്.

2030-ഓടെ 100-ൽ പരം ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവീസ് നടത്തുന്നതിനാണ് റിയാദ് എയർ പദ്ധതിയിടുന്നത്. സൗദി അറേബ്യയുടെ എണ്ണ-ഇതര ആഭ്യന്തര ഉത്പാദന വളര്‍ച്ചയിൽ ഏതാണ്ട് 20 ബില്യൺ സംഭാവന ചെയ്യുന്നതിനും നേരിട്ടും അല്ലാതെയും ഏതാണ്ട് രണ്ട് ലക്ഷത്തോളം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും റിയാദ് എയർ ലക്ഷ്യമിടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here