റാഷിദ് റോവർ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിച്ചു

0

വൈശാഖ് നെടുമല

ദുബായ്: അറബ് ലോകത്തെ ആദ്യ ചാന്ദ്രപര്യവേഷണ ദൗത്യത്തിന്റെ ഭാഗമായി ചന്ദ്രോപരിതലം ലക്ഷ്യമാക്കി സഞ്ചരിക്കുന്ന റാഷിദ് റോവർ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിച്ചതായി മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ അറിയിച്ചു. റാഷിദ് റോവർ ഏപ്രിൽ 25-ന് ചന്ദ്രനിൽ ഇറങ്ങുമെന്ന് ഡയറക്ടർ ജനറൽ സലേം അൽ മാരി സ്പേസ്ഓപ്സ് നേരത്തെ വ്യക്തമാക്കിയിരുന്നു.

ഇതോടെ ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങുക എന്ന ദൗത്യത്തിന്റെ തൊട്ടരികിലാണ് ഇപ്പോൾ റാഷിദ് റോവർ. ഏതാനം പരിശോധനകൾക്ക് ശേഷമായിരിക്കും ലാൻഡർ ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങുക. ഇതിന്റെ സമയക്രമം ഏപ്രിൽ അവസാനം പ്രഖ്യാപിക്കുമെന്ന് അധികൃതർ അറിയിച്ചു.

Leave a Reply