രൂപമാറ്റം വരുത്തിയ വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബായ് പോലീസ്

0

വൈശാഖ് നെടുമല

ദുബായ്: അനധികൃതമായി എഞ്ചിനിൽ രൂപമാറ്റം വരുത്തിയ 1195 വാഹനങ്ങൾ ദുബായ് എമിറേറ്റിൽ കഴിഞ്ഞ വർഷം പിടിച്ചെടുത്തതായി ദുബായ് പോലീസ് ജനറൽ കമാൻഡ് വ്യക്തമാക്കി. ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ട്രാഫിക് ആക്ടിംഗ് ഡയറക്ടർ ബ്രിഗേഡിയർ ജുമാ സലേം ബിൻ സുവൈദന്റെ നേതൃത്വത്തിൽ ദുബായ് പോലീസ് ജനറൽ ഹെഡ്ക്വാർട്ടേഴ്‌സിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

അനധികൃതമായി രൂപമാറ്റം വരുത്തിയതും, എഞ്ചിൻ പരിഷ്കരിച്ചതും, അമിതമായ ശബ്ദമലിനീകരണം ഉണ്ടാക്കുന്നതുമായ 4533 വാഹനങ്ങൾക്ക് 2022-ൽ പിഴ ചുമത്തിയതായും പോലീസ് കൂട്ടിച്ചേർത്തു. ഈ വർഷം തുടക്കം മുതൽ ഇതുവരെ അനധികൃത എഞ്ചിൻ രൂപമാറ്റവുമായി ബന്ധപ്പെട്ട് 250 വാഹനങ്ങൾ പിടിച്ചെടുക്കുകയും 327 വാഹനമോടിക്കുന്നവരിൽ നിന്ന് പിഴ ഈടാക്കുകയും ചെയ്തതായി അദ്ദേഹം അറിയിച്ചു.

ശബ്ദമലിനീകരണവുമായി ബന്ധപ്പെട്ട് 19 വാഹനങ്ങൾ പിടിച്ചെടുക്കുകയും 230 പേർക്ക് പിഴ ചുമത്തുകയും ചെയ്തു. ഇത്തരം നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി എമിറേറ്റിലുടനീളമുള്ള റോഡുകളിൽ ദുബായ് പോലീസ് പട്രോളിംഗ് ശക്തമാണെന്നും, റോഡുകളിൽ സഞ്ചരിക്കുന്ന മറ്റ് യാത്രികർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്ന ഇത്തരം പ്രവർത്തികൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply