മൂന്നാമത് ദുബായ് മെട്രോ മ്യൂസിക് ഫെസ്റ്റിവൽ ഇന്ന് മുതൽ

0

ദുബായ്: മൂന്നാമത് ദുബായ് മെട്രോ മ്യൂസിക് ഫെസ്റ്റിവൽ ഇന്ന് മുതൽ ആരംഭിക്കും. ബ്രാൻഡ് ദുബായിയാണ് ഈ സംഗീത മേള സംഘടിപ്പിക്കുന്നത്.

ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുമായി ചേർന്നാണ് ബ്രാൻഡ് ദുബായ് മെട്രോ മ്യൂസിക് ഫെസ്റ്റിവൽ ഒരുക്കുന്നത്. മ്യൂസിക് ഫെസ്റ്റിവൽ മാർച്ച് 12 വരെ നീണ്ട് നിൽക്കും

യൂണിയൻ സ്റ്റേഷൻ, മാൾ ഓഫ് എമിറേറ്റ്സ് മെട്രോ സ്റ്റേഷൻ, ദുബായ് ഫിനാൻഷ്യൽ സെന്റർ സ്റ്റേഷൻ,
ശോഭ റിയാലിറ്റി സ്റ്റേഷൻ,ബുർജ്മാൻ സ്റ്റേഷൻ എന്നിവിടങ്ങളിലാണ് പരിപാടി നടക്കുക.
ദിനവും വൈകീട്ട് 4 മണിമുതൽ രാത്രി 10 മണിവരെയാണ് ദുബായ് മെട്രോ മ്യൂസിക് ഫെസ്റ്റിവൽ നടത്തുന്നത്. ഇതിന്റെ ഭാഗമായി ഇരുപതോളം കലാകാരൻമാർ സംഗീത പരിപാടികൾ അവതരിപ്പിക്കുന്നതാണ്.

Leave a Reply