പന്ത്രണ്ടാമത് ഫിഫ ബീച്ച് സോക്കർ വേൾഡ് കപ്പ് ടൂർണമെന്റ് ദുബായിൽ

0

വൈശാഖ് നെടുമല

ദുബായ്: ഈ വർഷം നടക്കുന്ന ഫിഫ ബീച്ച് സോക്കർ വേൾഡ് കപ്പ് ടൂർണമെന്റിന് ദുബായ് വേദിയാകുമെന്ന് ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫുട്ബാൾ അസോസിയേഷൻസ് അറിയിച്ചു. ഖത്തറിലെ ദോഹയിൽ വെച്ച് നടന്ന ഇരുപത്തൊന്നാമത് ഫിഫ കൗൺസിൽ യോഗത്തിലാണ് പന്ത്രണ്ടാമത് ഫിഫ ബീച്ച് സോക്കർ വേൾഡ് കപ്പ് ടൂർണമെന്റ് ദുബായിൽ വെച്ച് നടക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

2009-ൽ ദുബായ് ഫിഫ ബീച്ച് സോക്കർ ലോകകപ്പിന് ആതിഥേയത്വം വഹിച്ചിരുന്നു. 14 വർഷത്തിന് ശേഷം ഈ ടൂർണമെന്റ് അതിന്റെ പന്ത്രണ്ടാം പതിപ്പിനായി അറബ് ലോകത്തേക്ക് തിരിച്ചുവരുന്നതാണ്.

2025-ൽ നടക്കാനിരിക്കുന്ന പതിമൂന്നാമത് ഫിഫ ബീച്ച് സോക്കർ വേൾഡ് കപ്പ് ടൂർണമെന്റിന് സെയ്‌ഷെൽസ് ആതിഥേയത്വം വഹിക്കുമെന്നും ഫിഫ ഈ യോഗത്തിൽ അറിയിച്ചു. ഇതാദ്യമായാണ് ഫിഫ ബീച്ച് സോക്കർ വേൾഡ് കപ്പ് ഒരു ആഫ്രിക്കൻ രാജ്യത്ത് വെച്ച് നടത്താൻ തീരുമാനിക്കുന്നത്. സെയ്‌ഷെൽസിലെ വിക്ടോറിയയിൽ വെച്ചായിരിക്കും 2025-ലെ ബീച്ച് ഫുട്ബാൾ ലോകകപ്പ് നടത്തുന്നത്.

Leave a Reply