പത്താമത് ദുബായ് ഫുഡ് ഫെസ്റ്റിവൽ ഏപ്രിൽ 21 മുതൽ

0

വൈശാഖ് നെടുമല

ദുബായ്: ദുബായ് ഫുഡ് ഫെസ്റ്റിവലിന്റെ പത്താമത് പതിപ്പ് 2023 ഏപ്രിൽ 21 മുതൽ ആരംഭിക്കും. പശ്ചിമേഷ്യന്‍ പ്രദേശങ്ങളിൽ വെച്ച് സംഘടിപ്പിക്കുന്ന ഏറ്റവും വലിയ ഭക്ഷ്യമേളയാണിത്. ഏപ്രിൽ 21 മുതൽ മെയ് 7 വരെയാണ് ഫെസ്റ്റിവൽ.

റെസ്റ്ററന്റുകളും, കഫേകളും ഉൾപ്പടെയുള്ള നൂറുകണക്കിന് ഭക്ഷ്യശാലകളാണ് പത്താമത് ദുബായ് ഫുഡ് ഫെസ്റ്റിവലിൽ പങ്കെടുക്കുന്നത്. ആഗോള തലത്തിലുള്ള ഭക്ഷ്യവിഭവങ്ങൾക്കൊപ്പം, തനതായ എമിറാത്തി രുചിയനുഭവങ്ങൾ ഉൾപ്പടെ ഈ മേളയിലെത്തുന്ന സന്ദർശകർക്ക് ലഭിക്കുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here