പണമിടപാട് സംബന്ധിച്ച വ്യാജ ലിങ്കുകൾക്കെതിരെ ജാഗ്രത പുലർത്തണം

0

വൈശാഖ് നെടുമല

കുവൈറ്റ് സിറ്റി: രാജ്യത്ത് കെ-നെറ്റ് പേയ്മെന്റ് സംവിധാനത്തിൽ നിന്നുള്ളതെന്ന രീതിയിൽ ലഭിക്കുന്ന പണമിടപാടുകളുമായി ബന്ധപ്പെട്ട വ്യാജ ലിങ്കുകളെക്കുറിച്ച് ജാഗ്രത പുലർത്താൻ കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ആഹ്വാനം ചെയ്തു.

പണമിടപാടുകളുമായി ബന്ധപ്പെട്ട ഓൺലൈൻ ലിങ്കുകൾ കൈകാര്യം ചെയ്യുന്ന അവസരത്തിൽ അതീവ ജാഗ്രത പുലർത്തണമെന്ന് മന്ത്രാലയം പൗരന്മാരെയും, പ്രവാസികളെയും ഓർമ്മപ്പെടുത്തിയിട്ടുണ്ട്. പണമിടപാടുകളുമായി ബന്ധപ്പെട്ട വ്യാജ ലിങ്കുകൾ ക്ലിക്ക് ചെയ്യുന്നവർ സാമ്പത്തിക തട്ടിപ്പിനും, മറ്റു സൈബർ കുറ്റകൃത്യങ്ങൾക്കും ഇരയാകാനിടയുണ്ടെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.മാർച്ച് 9-നാണ് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ഇത്തരം ഒരു അറിയിപ്പ് നൽകിയത്.

Leave a Reply