ഇരുപതാമത് ഷാർജ ഹെറിറ്റേജ് ഡെയ്‌സ് ആഘോഷങ്ങൾക്ക് തുടക്കമായി

0

ദുബായ് : പൈതൃക കാഴ്ച്ചകളുടെ വിസ്മയങ്ങളൊരുക്കുന്ന ഷാർജ ഹെറിറ്റേജ് ഡെയ്‌സിന്റെ ഇരുപതാമത് പതിപ്പിന് തുടക്കമായി. ഷാർജ ഡെപ്യൂട്ടി ഭരണാധികാരി ഷെയ്ഖ് അബ്ദുല്ല ബിൻ സലേം അൽ ഖാസിമിയുടെ സാന്നിധ്യത്തിൽ മേളയുടെ ഉദ്ഘാടന ചടങ്ങുകൾ നടന്നു.

ഉദ്ഘാടന ചടങ്ങുകളുടെ ഭാഗമായി നിരവധി കലാപരിപാടികൾ സംഘടിപ്പിക്കപ്പെട്ടു. ലിവയിൽ നിന്നുള്ള കലാകാരൻമാർ അവതരിപ്പിച്ച കലാരൂപങ്ങൾ, ഹംഗറിയിൽ നിന്നും, ഓസ്ട്രിയയിൽ നിന്നും, ബൾഗേറിയയിൽ നിന്നും, റഷ്യയിൽ നിന്നുള്ള നാഷണൽ ഫോക്ലോർ ബാൻഡുകൾ അവതരിപ്പിച്ച പ്രത്യേക കലാപരിപാടികൾ, എമിറാത്തി നാടോടികലാരൂപങ്ങൾ എന്നിവ ഇതിന്റെ ഭാഗമായി അരങ്ങേറി.

പൈതൃകവും സര്‍ഗ്ഗവൈഭവവും’ എന്ന ആശയത്തിലൂന്നിയാണ് ഇരുപതാമത് ഷാർജ ഹെറിറ്റേജ് ഡെയ്‌സ് സംഘടിപ്പിക്കുന്നത്. മാർച്ച് ഒന്നിന് തുടങ്ങിയ മേള 21 വരെ നീണ്ട് നിൽക്കും.

Leave a Reply