മുഖ്യമന്ത്രി പിണറായി വിജയനു നേരെ പാലക്കാട്ടും കണ്ണൂരും യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടി

0

കനത്ത സുരക്ഷയും മുൻകരുതൽ നടപടികളും ഉണ്ടായിട്ടും മുഖ്യമന്ത്രി പിണറായി വിജയനു നേരെ പാലക്കാട്ടും കണ്ണൂരും യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടി. പാലക്കാട്ടെ ചാലിശ്ശേരിയിൽ തദ്ദേശ ദിനാഘോഷ ഉദ്ഘാടനത്തിനായി നെടുമ്പാശേരിയിൽനിന്നു സ്വകാര്യ വ്യവസായ ഗ്രൂപ്പിന്റെ ഹെലികോപ്റ്ററിലാണു മുഖ്യമന്ത്രി എത്തിയത്. മുലയംപറമ്പ് മൈതാനിയിൽ ഹെലികോപ്റ്റർ ഇറങ്ങി ചാലിശ്ശേരി അൻസാരി കൺവൻഷൻ സെന്ററിലെ വേദിയിലേക്കു കാറിൽ പോകുമ്പോഴാണു രണ്ടിടത്തു പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എ.കെ.ഷാനിബിനെയും 3 കോൺഗ്രസ് നേതാക്കളെയും കരുതൽതടങ്കലിലാക്കിയിരുന്നുചാലിശ്ശേരിയിൽനിന്നു കണ്ണൂർ വിമാനത്താവളത്തിലേക്കാണു തുടർന്നു മുഖ്യമന്ത്രി ഹെലികോപ്റ്ററിൽ വന്നത്. ആരോഗ്യവകുപ്പ് സംഘടിപ്പിച്ച വിവ കേരളം ക്യാംപെയ്ൻ ഉദ്ഘാടനത്തിന് തലശ്ശേരിയിലെത്തിയ മുഖ്യമന്ത്രിയെ ടൗൺഹാളിലെ ചടങ്ങു കഴിഞ്ഞു മടങ്ങുന്ന വഴി പള്ളിത്താഴയിൽവച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. മട്ടന്നൂരിൽ യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറിയും കീഴല്ലൂർ പഞ്ചായത്ത്‌ അംഗവുമായ ഷബീർ എടയന്നൂർ, സേവാദൾ മണ്ഡലം പ്രസിഡന്റ്‌ കൊതേരിയിലെ വി.സുരേഷ്ബാബു എന്നിവരെ പൊലീസ് കരുതൽ തടങ്കലിലാക്കിയിരുന്നു

Leave a Reply