ഈറോഡ് ഈസ്റ്റ് ഉപതിരഞ്ഞെടുപ്പ് അടുത്തിരിക്കെ തെരഞ്ഞെടുപ്പ് പ്രചരണം ജോലിയാക്കി സ്ത്രീകൾ

0

ഈറോഡ് ഈസ്റ്റ് ഉപതിരഞ്ഞെടുപ്പ് അടുത്തിരിക്കെ തെരഞ്ഞെടുപ്പ് പ്രചരണം ജോലിയാക്കി സ്ത്രീകൾ. കൂലിപ്പണി ചെയ്താൽ കിട്ടുന്നതചിന്റെ മൂന്നിരട്ടി പണം കിട്ടുമെന്നതിനാൽ രാവിലെ മുതൽ സ്ത്രീകൾ രാഷ്ട്രീയകക്ഷികൾക്കായി തിരഞ്ഞെടുപ്പ് പ്രടരണത്തിനായി ഇറങ്ങുകയാണ്. രാവിലെ ജോലിക്കിറങ്ങുന്നതുപോലെയാണ് ഇവർ പ്രചാരണത്തിനെത്തുന്നത്.

രാവിലെ മൂന്നുമണിക്കൂർ ഒരു പാർട്ടിക്കുവേണ്ടി പ്രചാരണം നടത്തിയാൽ വൈകീട്ട് മൂന്നുമണിക്കൂർ മറ്റേതെങ്കിലും കക്ഷിക്കാർ വന്ന് ഇവരെ കൊണ്ടുപോകും. രണ്ടുപാർട്ടികളിൽനിന്നും 500 രൂപവീതം കൂലിയും ലഭിക്കും. ഒപ്പം ചായയും ഭക്ഷണവും വേറെയും കിട്ടുമെന്നതിനാൽ സ്ത്രീകൾ വളരെ അധികം സന്തോഷത്തിലാണ്. വല്ലപ്പോഴുംമാത്രം കിട്ടുന്ന ആയാസരഹിതമായ ജോലി സന്തോഷകരമാണെന്ന് സ്ത്രീകൾ പറയുന്നു.

കൂലിപ്പണിക്കുപോയാൽ പുരുഷന്മാർക്ക് പ്രതിദിനം 450 രൂപയും സ്ത്രീകൾക്ക് 250മുതൽ 300രൂപ വരെയുമാണ് ലഭിക്കുക. എന്നാൽ, പ്രചാരണം ജോലിയാക്കിമാറ്റിയതോടെ പ്രതിദിനം 1000 രൂപ കൂലികിട്ടും. ഡി.എം.കെ. അധികാരത്തിലെത്തിയശേഷം നടക്കുന്ന ആദ്യ ഉപതിരഞ്ഞെടുപ്പായതിനാൽ രാഷ്ട്രീയകക്ഷികൾക്കെല്ലാം കടുത്ത വീറും വാശിയുമാണെന്നും ഇത് തങ്ങൾക്ക് ഗുണംചെയ്യുന്നുണ്ടെന്നും അവർ പറയുന്നു.

രാവിലെ വീടിനുസമീപം വാഹനം വരും. പ്രാദേശികനേതാക്കന്മാർ ഇവരെ വണ്ടിയിൽ കയറ്റി പ്രചാരണവേദികളിലേക്ക് വിടും. ചിലർ കൈക്കുഞ്ഞുങ്ങളുമായാണ് പ്രചാരണത്തിനെത്തുന്നത്. ആറുമണിക്കൂറിനുള്ളിൽ 1000 രൂപ സമ്പാദിക്കാനാവുന്നതിനാൽ പല സ്ത്രീകളും മറ്റുജോലികൾ താത്കാലികമായി നിർത്തിയിരിക്കുകയാണ്.

Leave a Reply