ചിന്തക്കെതിരെ ചില മാധ്യമങ്ങളും സോഷ്യൽമീഡിയയും യൂത്ത് കോൺഗ്രസും നടത്തുന്നത് വിമർശനമല്ല, കൊല്ലാതെ കൊല്ലുകയാണ്; ക്രൂരതക്കും ഒരതിരുണ്ട്, ഇത് തുടരരുത്; നീചവും നികൃഷ്ടവുമായ വിമർശനം സ്ത്രീ ആയതുകൊണ്ട് മാത്രമെന്നും പി കെ ശ്രീമതി

0

തിരുവനന്തപുരം: കൊല്ലത്ത് ഫോർസ്റ്റാർ ഹോട്ടലിൽ യുവജന കമ്മീഷൻ ചിന്ത ജെറോം കുടുംബത്തോടൊപ്പം ഒന്നേമുക്കാൽ വർഷം താമസിച്ചെന്ന യൂത്ത് കോൺഗ്രസിന്റെ ആരോപണത്തെ ചൊല്ലി വിമർശനം തുടരുകയാണ്. 8500 രൂപ ശരാശരി ദിവസ വാടക വരുന്ന അപാർട്ട്‌മെന്റാണിതെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചിരുന്നു. എന്നാൽ അമ്മയുടെ ചികിത്സയ്ക്കായാണ് അപാർട്‌മെന്റിൽ താമസിച്ചതെന്നും 20,000 രൂപയാണ് മാസ വാടകയെന്നും ചിന്ത പറഞ്ഞു. വീട് പുതുക്കിപ്പണിയുന്നതിനായാണ് മാറിത്താമസിച്ചതെന്നും ചിന്ത വ്യക്തമാക്കിയെങ്കിലും, സോഷ്യൽ മീഡിയയിൽ വിടാതെ വിമർശനം തുടരുന്നു. ഈ പശ്ചാത്തലത്തിൽ ചിന്തയ്ക്ക് പിന്തുണയുമായി അഖിലേന്ത്യ മഹിള അസോസിയേഷൻ പ്രസിഡന്റ് പി കെ ശ്രീമതി ഫേസ്‌ബുക്കിൽ കുറിപ്പിട്ടു. ചിന്തക്കെതിരെ ചില മാധ്യമങ്ങളും സോഷ്യൽമീഡിയയും യൂത്ത് കോൺഗ്രസും നടത്തുന്നത് വിമർശനമല്ല. കൊല്ലാതെ കൊല്ലുകയാണ്. ക്രൂരതക്കും ഒരതിരുണ്ട്. ഇത് തുടരരുതെന്ന് ശ്രീമതി ആവശ്യപ്പെട്ടു.

പി കെ ശ്രീമതിയുടെ കുറിപ്പ്:

വിമർശനമാവാം. എന്നാൽ ‘കേട്ട പാതി കേൾക്കാത്ത പാതി ‘നീചവും നികൃഷ്ടവുമായ വിമർശനം ഉയർത്തുനത് സ്ത്രീ ആയതുകൊണ്ട് മാത്രം. ഉന്നത വിദ്യാഭ്യാസയോഗ്യതയും ആശയവ്യക്തതയോടെ സംസാരിക്കാൻ കഴിവുമുണ്ടെങ്കിലും ഒരു ചെറുപ്പക്കാരിയെ ( അവിവാഹിതയാണെങ്കിൽ പ്രത്യേകിച്ചും) തന്റേടവും ധൈര്യവും നിലപാടും വ്യക്തമാക്കി ജീവിക്കാൻ കേരളീയ സമൂഹത്തിൽ ഇന്നും നിലനിൽക്കുന്ന ജീർണ്ണിച്ച യാഥാസ്തിഥികത്വം അനുവദിക്കില്ല.

സ. ചിന്തയെക്കുറിച്ചാണ്. അപവാദങ്ങളുടെ പെരും മഴയാണ് കുറച്ച് നാളുകളായി ഈ പെൺകുട്ടിയെകുറിച്ച് ഇറക്കികൊണ്ടിരിക്കുന്നത്. വിമർശിക്കുന്നത് തെറ്റു പറ്റിയിട്ടുണ്ടെങ്കിൽ തിരുത്തിക്കാനായിരിക്കണം. അവഹേളിക്കരുത്. മാനസികമായി ഒരു പെൺകുട്ടിയെ സമൂഹമദ്ധ്യത്തിൽ ഇങ്ങനെ തളർത്തിയിടരുത്.

സ. ചിന്തക്കെതിരെ ചില മാധ്യമങ്ങളും സോഷ്യൽമീഡിയയും യൂത്ത് കോൺഗ്രസും നടത്തുന്നത് വിമർശനമല്ല. കൊല്ലാതെ കൊല്ലുകയാണ്. ക്രൂരതക്കും ഒരതിരുണ്ട്. ഇത് തുടരരുത്.

Leave a Reply