വിജിലൻസ് അന്വേഷണം അഴിമതിക്കാരെ സംരക്ഷിക്കാൻ: വി.മുരളീധരൻ

0


കോഴിക്കോട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പിൽ വിജിലൻസ് അന്വേഷണം തട്ടിപ്പെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരൻ. വിജിലൻസ് കൂട്ടിലടച്ച തത്തയാണ്. വിജിലൻസ് അന്വേഷണം മുഖ്യമന്ത്രിയേയും തട്ടിപ്പ് നടത്തിയ നേതാക്കന്മാരേയും സംരക്ഷിക്കാനുള്ള മറമാത്രമാണെന്നും കേന്ദ്രമന്ത്രി കോഴിക്കോട് പറഞ്ഞു. നിഷ്പക്ഷമായി അന്വേഷിക്കുന്ന ഏജൻസികളാണ് വരേണ്ടതെന്നും മാധ്യമങ്ങളെ കണ്ട വി.മുരളീധരൻ പ്രതികരിച്ചു.

ലൈഫ് മിഷൻ അഴിമതി അട്ടിമറിക്കാൻ ഒത്താശ ചെയ്തവരാണ് വിജിലൻസ്. കേസുമായി ബന്ധപ്പെട്ട നിർണായക രേഖകൾ പിടിച്ചെടുത്ത് മറ്റ് എജൻസികൾക്ക് കൈമാറാതെ കടത്തിയവരാണ് ഈ സംഘം. അഴിമതിക്കാരെ സംരക്ഷിക്കാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നതെന്നും വി.മുരളീധരൻ പറഞ്ഞു. അന്തരിച്ച ചെങ്ങന്നൂർ എംഎൽഎ കെ.കെ.രാമചന്ദ്രൻ നായരുടെ വായ്പാ കുടിശിക തീർ‍ക്കാൻ
ദുരിതാശ്വാസ നിധിയിൽനിന്നു പണം അനുവദിച്ചത് മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിയുടെ വഴിയേ എംഎൽഎമാരും ദുരിതാശ്വാസ നിധി ദുരുപയോഗം ചെയ്യാൻ ശുപാർശക്കത്തുകളുമായി ഇറങ്ങിയിരിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കേന്ദ്രഅവഗണന എന്ന മറ ഉയർത്തിപ്പിടിച്ച് യാത്ര നടത്തുന്നവർ ജനങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ തയാറുണ്ടോ എന്നും വി.മുരളീധരൻ ചോദിച്ചു. പിണറായി വിജയനോ, എംവി ഗോവിന്ദനോ ഉയരുന്ന അഴിമതിയെ സംബന്ധിച്ച് ഒരു ചോദ്യത്തിനെങ്കിലും ജനത്തോട് മറുപടിപറയാൻ ആദ്യം തയാറാകട്ടെ എന്നും കേന്ദ്രമന്ത്രി കോഴിക്കോട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here