പ്രണയദിനം മാതാപിതാ ദിനമായി ആചരിക്കണം; ആഹ്വാനവുമായി ഹിന്ദു ജനജാഗ്രത സമിതി

0

ബെംഗളൂരു: പ്രണയദിനം കൗ ഹഗ് ഡേ ആയി ആചരിക്കാനുളള തീരുമാനം ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ഇപ്പോഴിതാ, പ്രണയദിനം’മാതാപിതാ ദിനം’ ആയി ആചരിക്കണമെന്ന പുതിയ അഹ്വാനവുമായി എത്തിയിരിക്കുകയാണ് തീവ്രഹിന്ദു സംഘടനയായ ഹിന്ദു ജനജാഗ്രത സമിതി. മംഗളുളൂരു നഗരത്തില്‍ ഫെബ്രുവരി പതിനാലിന് പ്രണയദിന പരിപാടികള്‍ അനുവദിക്കില്ലെന്നാണ് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടത്.

‘പ്രണയദിനം പല പെണ്‍കുട്ടികളെയും പ്രണയക്കെണിയില്‍ വീഴ്ത്താനുളള ദിനമാണ്. പുല്‍വാമ ആക്രമണമുണ്ടായതിന്റെ വാര്‍ഷിക ദിനത്തില്‍ വാലന്റൈന്‍ ദിനാഘോഷിക്കുന്ന ശരിയല്ല. അതിനാലാണ് ഫെബ്രുവരി 14 മാതാപിതാക്കളെ ബഹുമാനിക്കുന്ന ദിനമായി ആഘോഷിക്കുന്നതാണ് ഹിന്ദു ജനജാഗ്രതി സമിതി നേതാവ് ഭവ്യ ഗൗഡ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here